സാമ്പത്തിക പങ്കാളിത്ത കരാറിലേക്ക് ഇന്ത്യയും ഒമാനും

ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിന് സാധ്യത

Update: 2025-09-21 10:16 GMT

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ത്യയും ഒമാനും. കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിന് സാധ്യത.

ഒമാന്റെ ഇന്ത്യയിലെ സ്ഥാനപതി ഇസ സലേഹ് അബ്ദുള്ള സലേഹ് അല്‍ഷിബാനിയാണ് കരാര്‍ ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ നടന്ന് വരികയാണ്. അത് കൂടി കഴിഞ്ഞാല്‍ ധാരാണാ പത്രത്തില്‍ ഒപ്പുവയ്ക്കും.

ചരക്ക്, സേവന മേഖലയ്ക്കാണ് വലിയ നേട്ടമുണ്ടാവുക. നിലവില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ടാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഇതിന്റെ തുടര്‍ച്ചയായാണ് ചരക്ക്, സേവന മേഖലകളിലേക്ക് കൂടി കരാര്‍ നീട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാര്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്ന് മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിക്കുമെന്നാണ് കരുതുന്നത്. 

Tags:    

Similar News