ഇന്ത്യ അവസരങ്ങളുടെ രാജ്യമെന്ന് യൂറോപ്യന്‍ ഇന്‍വെസ്റ്റമെന്റ് ബാങ്ക്
അര്‍ബന്‍ മൊബിലിറ്റി പദ്ധതികളില്‍ ഇന്ത്യയെ യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് അതിന്റെ പങ്കാളിയാക്കി
ഇന്ത്യ അവസരങ്ങളുടെ രാജ്യമാണെന്ന് യൂറോപ്യന്‍ ഇന്‍വെസ്റ്റമെന്റ് ബാങ്ക് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളും സാമ്പത്തിക പങ്കാളിത്തത്തിനായുള്ള ഇന്ത്യയുടെ ശ്രമവും സ്ഥിരമായ പുരോഗതിയുടെ സൂചനകളാണെന്നും ബാങ്ക് പറഞ്ഞു.
ദക്ഷിണേഷ്യയിലെ നിലവിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ശ്രദ്ധേയമായ പ്രതിരോധശേഷിയുടെയും അവസരങ്ങളുടെയും രാജ്യമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്ന് ഇന്ത്യാ സന്ദര്‍ശന വേളയില്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് വൈസ് പ്രസിഡന്റ് നിക്കോള ബീര്‍ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ജല അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നത് മുതല്‍ നാഗ്പൂരിലെയും പൂനെയിലെയും മെട്രോ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 5.6 ബില്യണ്‍ യൂറോ ഇന്ത്യയ്ക്ക് യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് നല്‍കിയിരുന്നു. ഇന്ത്യയുടെയും യൂറോപ്പിന്റെയും മുന്‍ഗണനകളുമായി യോജിപ്പിക്കുന്ന മേഖലകളില്‍ ഇന്ത്യ വളരെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി തുടരുന്നു എന്ന് നിക്കോള ബീര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ബഹുമുഖ ബാങ്കുകളില്‍ ഒന്നായ യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന് പുറത്തുള്ള അര്‍ബന്‍ മൊബിലിറ്റി പദ്ധതികളില്‍ ഇന്ത്യയെ അതിന്റെ ഏറ്റവും വലിയ പങ്കാളിയാക്കി. ആഗ്ര, ബംഗളൂരു, പൂനെ, നാഗ്പൂര്‍, ലഖ്‌നൗ, ഭോപ്പാല്‍, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളിലെ മെട്രോ നെറ്റ്വര്‍ക്കുകള്‍ക്കായി ഇതുവരെ 3.6 ബില്യണ്‍ യൂറോയുടെ വായ്പകള്‍ ഒപ്പുവച്ചു.
ഊര്‍ജ പരിവര്‍ത്തനം മറ്റൊരു പ്രധാന മേഖലയാണ്, പ്രത്യേകിച്ച് പുനരുപയോഗം, ഊര്‍ജ്ജ കാര്യക്ഷമത, ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയെന്ന് ബീര്‍ പറഞ്ഞു. ഈ മേഖലകള്‍ ഇന്ത്യയുടെ വികസന ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുക മാത്രമല്ല, ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഇടയില്‍ സാങ്കേതികവിദ്യയ്ക്കും നിക്ഷേപ പ്രവാഹത്തിനും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
