ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്ന് ഗോയല്‍

ഖത്തറില്‍ നിന്ന് ഇനി വാതകവുമെത്തും

Update: 2025-10-07 11:21 GMT

2030 ഓടെ ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്ന് പീയൂഷ് ഗോയല്‍. പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി രാജ്യത്തെത്തുമെന്നും പരാമര്‍ശം.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വരിക. സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പരിഗണനാവിഷയങ്ങളിലും ഉടന്‍ തീരുമാനമാവുമെന്നും ഗോയല്‍ വ്യക്തമാക്കി.

2028ല്‍ വാതക വ്യാപാരത്തിലേക്കും രാജ്യങ്ങളെത്തും. ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിന് ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍സ്, ഫാര്‍മ, സംസ്‌കരിച്ച ഭക്ഷണം, തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ഐടി, ഹൈടെക് വ്യവസായങ്ങള്‍, സൗരോര്‍ജ്ജം തുടങ്ങിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസ ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ഗോയല്‍ ദോഹയിലാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തര്‍ വാണിജ്യകാര്യമന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ഫൈസല്‍ അല്‍താനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിലവിലെ വ്യാപാര-സാമ്പത്തിക ബന്ധം, വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കല്‍, ധനകാര്യം, കൃഷി, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവ ചര്‍ച്ച ചെയ്തു. 

Tags:    

Similar News