വിദേശനാണ്യ കരുതല്‍ശേഖരം ഇന്ത്യ നാലാമത്

Update: 2023-10-16 05:08 GMT

വിദേശനാണ്യശേഖരത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം നാലാമതെത്തി. സെപ്റ്റംബറിലവാസനിച്ച ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വിദേശ കറന്‍സി ശേഖരം 52700 കോടി ഡോളറാണ്. ഇത് അഞ്ചാം സ്ഥാനത്തുള്ള സൗദി അറേബ്യയേക്കാളും ആറാം സ്ഥാനത്തുള്ള റഷ്യക്കാളും 10000 കോടി ഡോളര്‍ അധികമാണ്.

വിദേശനാണ്യ ശേഖരത്തില്‍ ഏറ്റവും മുന്നില്‍ ചൈനയാണ്. സെപ്റ്റംബര്‍ 30-ന് അവരുടെ വിദേശനാണ്യശേഖരം 3.1 ലക്ഷം കോടി ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള ജപ്പാന് 1.1 ലക്ഷം കോടി ഡോളറും മൂന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന് 80900 കോടി ഡോളറും വിദേശനാണ്യശേഖരമുണ്ട്.

ഒക്ടോബര്‍ ആറിന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതല്‍ ധനം 58474 കോടി ഡോളറാണ്. അതില്‍ കറന്‍സി ആസ്തി 51953 കോടി ഡോളറും സ്വര്‍ണം 4231 കോടി ഡോളറും എസ്ഡിആര്‍ ( സ്‌പെഷല്‍ ഡ്രോയിംഗ് റൈറ്റ്) 1792 കോടി ഡോളറും ഐഎംഎഫിലെ റിസര്‍വ് 498 കോടി ഡോളറും ഉള്‍പ്പെടുന്നു.

Tags:    

Similar News