ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കുതിച്ചുയര്‍ന്നു

  • താരിഫ് സംഘര്‍ഷത്തിനിടയില്‍ ചൈന ഇറക്കുമതി വര്‍ധിപ്പിച്ചു
  • മാര്‍ച്ചില്‍ മാത്രം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 25% വാര്‍ഷിക വര്‍ധന

Update: 2025-04-16 11:54 GMT

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോര്‍ഡ് ഉയരത്തില്‍.വ്യാപാരക്കമ്മി 99.2 ബില്യണ്‍ ഡോളറായി. താരിഫ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ചൈന ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി നടത്തിയതായാണ് ആശങ്ക.

മാര്‍ച്ചില്‍ മാത്രം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 25% വാര്‍ഷിക വര്‍ധനയാണ് കാണിക്കുന്നത്. അതായത് 9.7 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി. ഇലക്ട്രോണിക്സ്, ഇലക്ട്രിക് ബാറ്ററികള്‍, സോളാര്‍ സെല്ലുകള്‍ എന്നിവയാണ് കൂടുതലും ഇറക്കുമതി ചെയ്തിരിക്കുന്നത്.

മാര്‍ച്ച് വരെയുള്ള 12 മാസങ്ങളില്‍ ചൈനയില്‍ നിന്നുള്ള മൊത്തം ഇറക്കുമതി 113.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മാര്‍ച്ചില്‍ 14.5% കുറഞ്ഞ് 1.5 ബില്യണ്‍ ഡോളറായി. 12 മാസ കാലയളവില്‍ മൊത്തം കയറ്റുമതി 14.3 ബില്യണ്‍ ഡോളറായി കുറഞ്ഞതായി വാണിജ്യ മന്ത്രാലയവും വ്യക്തമാക്കി.

ഇത് ചൈന-യുഎസ് താരിഫ് തര്‍ക്കത്തിന്റെ ഫലമാണെന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ വരുന്നത്. ചൈന യുഎസിലേക്കുള്ള കയറ്റുമതി ഇന്ത്യ വഴി തിരിച്ച് വിട്ടു. നേരത്തെ വിയറ്റ്നാമില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് മെയിഡ് ഇന്‍ വിയറ്റ്നാം എന്ന ലേബലില്‍ ഇന്ത്യയിലേക്ക് ചൈനീസ് ഉല്‍പ്പ്ന്നങ്ങള്‍ എത്തിയിരുന്നു. ഇതാണ് ഇറക്കുമതി ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതി ഇപ്പോള്‍ 10 വര്‍ഷം മുമ്പത്തേക്കാള്‍ കുറവാണ്. 

Tags:    

Similar News