പണപ്പെരുപ്പ പ്രവചനം:ആര്‍ബിഐയ്ക്ക് പിഴവ് പറ്റിയോ?

പണപ്പെരുപ്പം ആര്‍ബിഐ പ്രവചിച്ചതിലും താഴെയാണ് ഇപ്പോള്‍

Update: 2025-11-19 09:42 GMT

പണപ്പെരുപ്പം സംബന്ധിച്ച ആര്‍ബിഐയുടെ പ്രവചന മോഡല്‍ സാമ്പത്തിക വിദഗ്ദ്ധരുടെ റഡാറിലേക്കെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചതിലും വളരെ താഴെയാണിപ്പോള്‍. എങ്കിലും എന്തുകൊണ്ടാണ് ആര്‍ബിഐ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ മടിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചോദ്യം.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ ആര്‍ബിഐയുടെ പ്രവചന പിഴവ് 0.7 ശതമാനം പോയിന്റായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വ്യത്യാസമാണിത്.

യുബിഎസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ പറയുന്നത്, പണപ്പെരുപ്പം 2% മുതല്‍ 2.2% വരെയായി, ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്നാണ്. പണപ്പെരുപ്പം കുറഞ്ഞിട്ടും പലിശ നിരക്ക് കുറയ്ക്കാതിരുന്നതോടെ, പണപ്പെരുപ്പത്തിനനുരിച്ച് ക്രമീകരിച്ച യഥാര്‍ത്ഥ പലിശ നിരക്കുകള്‍ ലക്ഷ്യമിട്ടതിലും വളരെ ഉയര്‍ന്ന നിലയിലായി.

നോമുറ ഹോള്‍ഡിംഗ്സിലെ സോണല്‍ വര്‍മ്മയെ അഭിപ്രായപ്പെടുന്നത്: പണപ്പെരുപ്പം പ്രവചനങ്ങളേക്കാള്‍ താഴെയാകുമ്പോള്‍, ധനനയം അറിയാതെ തന്നെ കൂടുതല്‍ കര്‍ശനമായി മാറും. ഇത് സമ്പദ് വ്യവസ്ഥയുടെ  വളര്‍ച്ചയെ ബാധിച്ചേക്കാം. ആര്‍ബിഐയ്ക്കും സാമ്പത്തിക വിദഗ്ധര്‍ക്കും ഇത്രയും വലിയ പിഴവ് സംഭവിക്കാന്‍ കാരണം ഭക്ഷ്യവിലയിലുണ്ടായ വലിയ ഇടിവാണെന്നും അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍, ആര്‍ബിഐയുടെ ഡിസംബറിലെ ധനനയ അവലോകനം നിര്‍ണ്ണായകമാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഭക്ഷ്യവിലയിലെ ഇടിവിന്‌  രണ്ട് കാരണമാണുള്ളത്

1- മികച്ച മണ്‍സൂണ്‍ കാരണം വിളവെടുപ്പ് ശക്തമായത്. 2- സപ്ലൈ ചെയിന്‍ മെച്ചപ്പെടുത്തിയത് ചെലവ് കുറച്ചു.

ഉപഭോക്തൃ വില സൂചികയുടെ 46% വരുന്ന ഭക്ഷ്യവില, കഴിഞ്ഞ ഒക്ടോബറില്‍ റെക്കോര്‍ഡ് നിലയില്‍ 5.02% കുറഞ്ഞു. ഇതാണ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന്റെ താളം തെറ്റിച്ചത്.

ആര്‍ബിഐയുടെ ഏറ്റവും പുതിയ പ്രവചനം പോലും ഈ പാദത്തില്‍ ശരാശരി 1.8% എന്നാണ്. ഇത് ഡച്ച് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ 0.7% പ്രവചനത്തേക്കാള്‍ ഇരട്ടിയാണ്.പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരുന്ന സാഹചര്യത്തില്‍, ഓഗസ്റ്റിലും ഒക്ടോബറിലും പലിശ നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐയ്ക്ക് ഒരു അവസരം നഷ്ടമായി എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും അഭിപ്രായപ്പെടുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസിലെ വിദഗ്ദ്ധര്‍ പറയുന്നത് യഥാര്‍ത്ഥ കണക്കുകള്‍ക്കനുരിച്ച് നയം ഉടന്‍ മാറ്റേണ്ടതുണ്ടെന്നാണ്.അതിനാല്‍ ഡിസംബറില്‍ ആര്‍ബിഐ ഒരു കാല്‍ ശതമാനം പോയിന്റ് കൂടി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തുന്നു. 

Tags:    

Similar News