ആഗോള കയറ്റുമതി കേന്ദ്രമാകാൻ ഒരുങ്ങി കേരളം

2027-28 ആകുമ്പോഴേക്കും കേരളം 20 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിടുന്നുവെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.

Update: 2025-11-22 09:54 GMT

കേരളത്തെ രാജ്യത്തെ കയറ്റുമതിയുടെ കേന്ദ്രമാക്കി മാറ്റാനൊരുങ്ങി വ്യവസായ വകുപ്പ്.  2027-28 ആകുമ്പോഴേക്കും 20 ബില്യണ്‍ ഡോളറാണ്  ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിത കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്നതാണ് കേരള കയറ്റുമതി പ്രോത്സാഹന നയം  ലക്ഷ്യമിടുന്നതെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.

 ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്‌കാരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയതുള്‍പ്പെടെ, ഭരണത്തിലും ബിസിനസ് പരിഷ്‌കാരങ്ങളിലും കേരളത്തിന്റെ സമീപകാല നേട്ടങ്ങളും എക്സിം ബാങ്കിന്റെ സെമിനാറിലൂടെ അദ്ദേഹം വ്യക്തമാക്കി. വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടയിലും  കയറ്റുമതിക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പുതിയ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ഗുണമാകും.

ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍  എംഎസ്എംഇകള്‍, ആദ്യമായി കയറ്റുമതി ചെയ്യുന്നവര്‍, തൊഴില്‍ മേഖലകള്‍ എന്നിവയ്ക്കായി പ്രത്യേക പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആഗോള വിപണികൾ വൈവിധ്യവത്കരിക്കാനും മുന്നേറാനും  ഗണ്യമായ അവസരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News