അഞ്ച് കമ്പനികളുടെ വിപണിമൂല്യം 60,675 കോടി വര്‍ധിച്ചു

എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് മുന്‍നിര നേട്ടക്കാര്‍

Update: 2025-08-17 06:04 GMT

കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ അഞ്ച് എണ്ണത്തിന്റെ വിപണി മൂല്യം 60,675.94 കോടി രൂപ വര്‍ദ്ധിച്ചു. ഓഹരി വിപണിയിലെ പോസിറ്റീവ് പ്രവണതയ്ക്ക് അനുസൃതമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്സി ബാങ്കും മുന്‍നിര നേട്ടക്കാരായി ഉയര്‍ന്നു.

കഴിഞ്ഞ ആഴ്ചയില്‍ സെന്‍സെക്‌സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്നു, നിഫ്റ്റി 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്നു.

ടോപ്-10 കമ്പനികളില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ് എന്നിവയുടെ മൂല്യത്തില്‍ വര്‍ധനവ് ഉണ്ടായി. അതേസമയം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ് എന്നിവയുടെ വിപണി മൂലധനത്തില്‍ (എംസിഎപി) ഇടിവ് നേരിട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 20,445.82 കോടി രൂപ ഉയര്‍ന്ന് 7,63,095.16 കോടി രൂപയായി. ടോപ് -10 കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 14,083.51 കോടി രൂപ ഉയര്‍ന്ന് 15,28,387.09 കോടി രൂപയായി.

ഇന്‍ഫോസിസ് 9,887.17 കോടി രൂപ കൂട്ടിച്ചേര്‍ത്ത് 6,01,310.19 കോടി രൂപയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 8,410.6 കോടി രൂപ ഉയര്‍ന്ന് 10,68,260.92 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 7,848.84 കോടി രൂപ ഉയര്‍ന്ന് 18,59,023.43 കോടി രൂപയായി.

എന്നാല്‍ എല്‍ഐസിയുടെ എംക്യാപ് 15,306.5 കോടി രൂപ ഇടിഞ്ഞ് 5,61,881.17 കോടി രൂപയായി. ബജാജ് ഫിനാന്‍സ് 9,601.08 കോടി രൂപയുടെ ഇടിവ് നേരിട്ടു. ഇത് 5,35,547.44 കോടി രൂപയായി. അതേസമയം, ഐസിഐസിഐ ബാങ്കിന്റെ മൂല്യം 6,513.34 കോടി രൂപ കുറഞ്ഞ് 10,18,982.35 കോടി രൂപയായി.

ടിസിഎസിന്റെ വിപണി മൂലധനം 4,558.79 കോടി രൂപ ഇടിഞ്ഞ് 10,93,349.87 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 3,630.12 കോടി രൂപ ഇടിഞ്ഞ് 5,83,391.76 കോടി രൂപയിലെത്തി.

ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലനിര്‍ത്തി. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി, ബജാജ് ഫിനാന്‍സ് എന്നിവയുണ്ട്. 

Tags:    

Similar News