സാമ്പത്തിക പ്രതിബദ്ധത നിറവേറ്റാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്ന് മൂഡീസ്
താരിഫുകള്‍ ഇന്ത്യയുടെ കയറ്റുമതിക്ക് തടസമായേക്കാം
കടമെടുപ്പു വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള റേറ്റിങ് ബി ഡബിള്‍ എ ത്രീയാക്കി മൂഡിസ്. സാമ്പത്തിക പ്രതിബദ്ധത നിറവേറ്റാന്‍ രാജ്യത്തിന് മതിയായ ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്.സ്ഥിരതയുള്ള വളര്‍ച്ചാ സാധ്യതയാണ് മൂഡീസിന്റെ ബി ഡബിള്‍ എ ത്രി റേറ്റിങ് ചൂണ്ടികാട്ടുന്നത്. എന്നാല്‍ ആഗോള വെല്ലുവിളികളും ഉയര്‍ന്ന കടബാധ്യതയും ഇപ്പോഴും ആശങ്കാജനകമാണ്. യുഎസ് താരിഫുകളും നയ മാറ്റങ്ങളും രാജ്യത്തിന് വലിയ പ്രത്യാഘാതം സൃഷ്ടിക്കില്ലെന്ന വസ്തുതയാണെന്നും ഏജന്‍സി വ്യക്തമാക്കി.
ശക്തമായ സാമ്പത്തിക വളര്‍ച്ച, ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍ എന്നിവയെല്ലാം സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ട്. എങ്കിലും താരിഫുകള്‍ ഇന്ത്യയുടെ ദീര്‍ഘകാല കയറ്റുമതി ഉല്‍പ്പാദന അഭിലാഷങ്ങള്‍ക്ക് തടസ്സമായേക്കാമെന്നും മൂഡിസ് മുന്നറിയിപ്പ് നല്‍കുന്നു.