മന്ത്രാലയ സര്‍വേകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ എന്‍എസ്ഒ

  • സ്റ്റിയറിംഗ് കമ്മിറ്റി അധിക സര്‍വേകളുടെ വിഷയത്തില്‍ തീരുമാനമെടുക്കും
  • ജൂലൈ മുതല്‍ അധിക സര്‍വേകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

Update: 2024-04-17 11:09 GMT

തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ 100 ദിവസങ്ങളില്‍ മന്ത്രാലയ സര്‍വേകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍എസ്ഒ). ഈ വിഷയത്തില്‍ ഉന്നതതല സ്റ്റിയറിങ് കമ്മിറ്റി അടുത്തയാഴ്ച ആദ്യ യോഗം ചേരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൃഷി, വാണിജ്യം, തൊഴില്‍, ടൂറിസം, ആരോഗ്യം എന്നിവയുള്‍പ്പെടെ നിരവധി മന്ത്രാലയങ്ങള്‍ അധിക സര്‍വേകള്‍ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി അധിക സര്‍വേകളുടെ വിഷയത്തില്‍ തീരുമാനമെടുക്കും. അതിന്റെ ആദ്യ യോഗം അടുത്തയാഴ്ച നടക്കും. അധിക സര്‍വേകളുടെ എണ്ണം അവര്‍ തീരുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യും. ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ സെക്രട്ടറിയുമാണ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍.

2024 ജൂലൈ മുതല്‍ അധിക സര്‍വേകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അധിക സര്‍വേകളില്‍ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം, മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റ് പ്രായക്കാര്‍ക്കും ഉള്ള രോഗങ്ങള്‍, വ്യാവസായിക ഇന്‍പുട്ടുകള്‍ എന്നിവ ഉള്‍പ്പെടും. അധിക സര്‍വേകളുടെ ചെലവ് ഇവ ആവശ്യപ്പെട്ട ബന്ധപ്പെട്ട മന്ത്രാലയങ്ങളാണ് വഹിക്കുന്നത്.

സര്‍വേകള്‍ എന്‍എസ്ഒ നടത്തണോ അതോ ഔട്ട്‌സോഴ്‌സ് ചെയ്യണോ എന്ന കാര്യത്തിലും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെടുക്കും. 'എന്‍എസ്ഒയ്ക്ക് ചില അധിക സര്‍വേകള്‍ക്കുള്ള ശേഷിയുണ്ട്. ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ കാരണം എന്‍എസ്ഒ ഇപ്പോള്‍ ചില കരാറുകള്‍ ഉപയോഗിക്കുന്നുണ്ട്.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി), വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി), റീട്ടെയില്‍ പണപ്പെരുപ്പം അല്ലെങ്കില്‍ ഉപഭോക്തൃ വില സൂചിക എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായകമായ ചില മാക്രോ ഇക്കണോമിക് ഡാറ്റ വിശകലനം ചെയ്യുന്നതിനും പുറത്തുവിടുന്നതിനും എന്‍എസ്ഒ സര്‍വേ നിര്‍ണായകമാണ്.

രാജ്യത്തെ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിന്റെ വീക്ഷണത്തില്‍ ഈ ഡാറ്റയുടെ കണക്കുകൂട്ടല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ട

അണ്‍ഇന്‍കോര്‍പ്പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസ് ,ആനുകാലിക തൊഴില്‍ സേന സര്‍വേ, ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ എന്നിവ ഉള്‍പ്പെടെ നിരവധി പ്രധാന സര്‍വേകള്‍ എന്‍എസ്ഒ നടത്തുന്നുണ്ട്.

Tags:    

Similar News