മുദ്രാലോണ്‍ പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിച്ചതായി പിഎസ്ബി

  • 6.84 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ബാങ്ക് 12,820 കോടി വായ്പ നല്‍കിയതായി ബാങ്ക്
  • ചെറുകിട കച്ചവടക്കാര്‍, വനിതാ സംരംഭകര്‍, കരകൗശല വിദഗ്ധര്‍, യുവാക്കള്‍ എന്നിവരാണ് കൂടുതല്‍ ഗുണഭോക്താക്കള്‍

Update: 2025-04-10 10:18 GMT

പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ നല്‍കിയ മുദ്ര വായ്പകള്‍ (പിഎംഎംവൈ) വഴി താഴെത്തട്ടില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായി ബാങ്കിന്റെ എംഡി സ്വരൂപ് കുമാര്‍ സാഹ പറഞ്ഞു.

രാജ്യത്തുടനീളമുള്ള 6.84 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ബാങ്ക് 12,820 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍, വനിതാ സംരംഭകര്‍, കരകൗശല വിദഗ്ധര്‍, യുവാക്കള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ബാങ്കിന്റെ വായ്പാ വിതരണങ്ങളില്‍ ഏകദേശം 44 ശതമാനവും ശിശു (50,000 രൂപ വരെയുള്ള വായ്പകള്‍) വിഭാഗത്തിന് കീഴിലാണ്. ഇത് ആദ്യമായി വായ്പയെടുക്കുന്നവരിലും അടിസ്ഥാന സംരംഭകത്വത്തിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ സൂചിപ്പിക്കുന്നതായി സാഹ പറഞ്ഞു.

സംരംഭകര്‍ക്ക് അവരുടെ ബിസിനസുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും ബാങ്ക് അവസരമൊരുക്കി. ഇത് ഏകദേശം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയതലത്തില്‍ പിഎംഎംവൈ ആരംഭിച്ചതിനുശേഷം 33 ലക്ഷം കോടി രൂപയുടെ 52 കോടിയിലധികം വായ്പകള്‍ക്ക് സൗകര്യമൊരുക്കിയതായും അതുവഴി വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും സാഹ പറഞ്ഞു.

ഫണ്ടില്ലാത്തവര്‍ക്ക് ധനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ, അംഗ വായ്പാ സ്ഥാപനങ്ങള്‍ വഴി ഈട് രഹിത വായ്പ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രില്‍ 8 നാണ് പദ്ധതി ആരംഭിച്ചത്.

പിഎംഎംവൈ പ്രകാരം, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (ആര്‍ആര്‍ബി), ചെറുകിട ധനകാര്യ ബാങ്കുകള്‍ (എസ്എഫ്ബി), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്‌സി), മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എംഎഫ്‌ഐ) തുടങ്ങിയ അംഗ വായ്പാ സ്ഥാപനങ്ങള്‍ (എംഎല്‍ഐ) 20 ലക്ഷം രൂപ വരെയുള്ള ഈട് രഹിത വായ്പകള്‍ നല്‍കുന്നു.

കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഉല്‍പ്പാദനം, വ്യാപാരം, സേവന മേഖലകളിലെ വരുമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വായ്പ നല്‍കുന്നത്.

ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പദ്ധതി ആരംഭിച്ചത്. ശിശു (50,000 രൂപ വരെ), കിഷോര്‍ (50,000 മുതല്‍ 5 ലക്ഷം രൂപ വരെ), തരുണ്‍ (10 ലക്ഷം രൂപ), തരുണ്‍ പ്ലസ് (10-20 ലക്ഷം രൂപ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 20 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു.

തരുണ്‍ പ്ലസ് വിഭാഗത്തില്‍, 'തരുണ്‍' വിഭാഗത്തില്‍ മുന്‍കാല വായ്പകള്‍ നേടി വിജയകരമായി തിരിച്ചടച്ച സംരംഭകര്‍ക്ക് ക്രെഡിറ്റ് സൗകര്യങ്ങള്‍ ലഭിക്കും.സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ ബാങ്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും, സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനുള്ള അവരുടെ കഴിവ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News