ക്വാഡ് ഉച്ചകോടി:ട്രംപ് ഇന്ത്യയിലേക്ക്?

ട്രംപിന്റെ നിലപാടില്‍ മാറ്റം വന്നെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്

Update: 2025-09-12 10:13 GMT

ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയില്‍ എത്തുമെന്നാണ് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ നോമിനിയായ സെര്‍ജിയോ ഗോര്‍ സെനറ്റ് പറഞ്ഞത്.

ചൈനയ്‌ക്കെതിരായ 'സുപ്രധാന പ്രതിരോധം' ആണ് ഇന്ത്യ.അതിനാല്‍ ഇന്ത്യ-യുഎസ് ബന്ധം ശക്തമായിരിക്കണം. റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ട്രംപ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആ നിലപാടില്‍ മാറ്റം വന്നെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് യുഎസിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഒത്തുചേരും. ജൂണ്‍ 17 ന് നടന്ന ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി മോദി ട്രംപിനെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച പ്രസിഡന്റ് ട്രംപ് വരാമെന്നേറ്റു. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരികയും സന്ദര്‍ശന സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്നും ട്രംപ് പിന്‍മാറുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Tags:    

Similar News