ഇനിയും പലിശ ഉയരുമോ? ഏപ്രിലിൽ കാൽ ശതമാനം കൂടി ഉയർത്തിയേക്കും

  • കഴിഞ്ഞ മാസവും റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ വര്‍ധനവുണ്ടായിരുന്നു.

Update: 2023-03-14 05:00 GMT

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ആര്‍ബിഐ പണനയ സമിതി മീറ്റിംഗില്‍ റിപ്പോ നിരക്ക് വര്‍ധനയുണ്ടായേക്കുമെന്ന സൂചനയുമായി ഡിബിഎസ് ഗ്രൂപ്പ് റിസര്‍ച്ച്. നിലവിലുള്ള പണപ്പെരുപ്പ നിരക്കിനെ ആര്‍ബിഐയുടെ ആശ്വാസ പരിധിയ്ക്കുള്ളില്‍ എത്തിക്കുന്നതിനായി റിപ്പോ നിരക്കില്‍ ഏകദേശം 25 ബേസിസ് പോയിന്റ് വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസവും റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ വര്‍ധനവുണ്ടായിരുന്നു. നിലവില്‍ 6.5 ശതമാനമാണ് റിപ്പോ നിരക്ക്. കഴിഞ്ഞ 9 മാസത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് ആറാം തവണയാണ് റിപ്പോ നിരക്ക് ഉയരുന്നത്.

പണപ്പെരുപ്പം കേന്ദ്ര ബാങ്കുകളുടെ ലക്ഷ്യത്തെക്കാള്‍ മുകളിലാണെങ്കിലും ആഗോള തലത്തില്‍ പണപ്പെരുപ്പം ക്രമേണ മയപ്പെടുകയാണ്. അടുത്ത ഏതാനും മാസങ്ങളില്‍ പണപ്പെരുപ്പം കുറയാനിടയുണ്ട്. 2023 ആദ്യ പകുതിയോടെ നിരക്ക് വര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനും, 2024 ന്റെ ആരംഭത്തില്‍ നിരക്ക് കുറക്കുന്നതിനും സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.

Tags:    

Similar News