ആര്‍ബിഐ ധനനയ യോഗത്തിന് തുടക്കം

പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

Update: 2025-09-29 10:51 GMT

റിസര്‍വ് ബാങ്കിന്റെ ധനനയ യോഗത്തിന് തുടക്കം. റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍.

ട്രംപിന്റെ താരിഫ് ആഘാതം വിപണിയ്ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് റിപ്പോ നിരക്കില്‍ കുറവ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. റോയിട്ടേഴ്സ് സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. അല്ലാത്ത പക്ഷം 5.50 ശതമാനം നിരക്കില്‍ റിപ്പോ നിലനിര്‍ത്തുമെന്നാണ് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും പറയുന്നത്. കുറയുകയാണെങ്കില്‍ അത് 25 ബേസിസ് പോയിന്റായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിറ്റി, ബാര്‍ക്ലേസ്, ക്യാപിറ്റല്‍ ഇക്കണോമിക്‌സ്, എസ്ബിഐ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ബാങ്കുകളാണ് നിരക്ക് കുറവ് പ്രതീക്ഷിക്കുന്നത്. താരിഫ് നിരക്ക് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇതിനൊപ്പം പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും അവര്‍ ചൂണ്ടികാട്ടുന്നുണ്ട്. ഒക്ടോബര്‍ 1നാണ് പണനയ പ്രഖ്യാപനമുണ്ടാവുക. 

Tags:    

Similar News