ഏഷ്യ പസിഫിക് മേഖലയില്‍ മാന്ദ്യസാധ്യത കാണുന്നില്ലെന്ന് മൂഡീസ്

ഏഷ്യ പസിഫിക് മേഖലയിലെ ഇന്ത്യ അടക്കമുള്ള പ്രധാന സമ്പദ് വ്യവസ്ഥ കോവിഡിന് ശേഷം വളരെ താമസിച്ച് വികസിക്കുകയാണെങ്കിലും, യൂറോപ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ മാന്ദ്യവും, ചൈനയിലെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും അടുത്ത വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച കുറയുന്നതിന് കാരണമാകും.

Update: 2022-11-25 05:06 GMT

moody's asia pacific ltd



ഡെല്‍ഹി: ഉയര്‍ന്ന പലിശ നിരക്കും, മന്ദഗതിയിലുള്ള ആഗോള വ്യാപാര വളര്‍ച്ചയും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഏഷ്യ പസിഫിക് മേഖലയില്‍ മാന്ദ്യത്തിനു സാധ്യത കുറവാണെന്ന് മൂഡീസ് . 'എപിഎസി ഔട്ട്ലുക്ക്: എ കമിംഗ് ഡൗണ്‍ഷിഫ്റ്റ്' എന്ന പേരില്‍ മൂഡീസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷവും ഇന്ത്യ മന്ദഗതിയിലുള്ള വളര്‍ച്ച തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

സാങ്കേതിക വിദ്യയിലും, കാര്‍ഷിക മേഖലയിലുമുള്ള ആഭ്യന്തര നിക്ഷേപവും, ഉത്പാദനവും വളര്‍ച്ച ത്വരിതപെടുത്തും. എങ്കിലും പണപ്പെരുപ്പം തുടരുകയാണെങ്കില്‍ ആര്‍ബിഐ റീപോ നിരക്ക് സഹന പരിധിക്കു മുകളായിലായ 6 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയും ഇത് ജിഡിപി വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. ഇന്ത്യയുടെ വളര്‍ച്ച 2021 ലെ 8.5 ശതമാനത്തില്‍ നിന്ന് 2022 ല്‍ 8ശതമാനമായി കുറയുമെന്നും, 2023 ല്‍ ഇത് 5 ശതമാനമാകുമെന്നും മൂഡീസ് പ്രവചിച്ചിരുന്നു.

ഏഷ്യ-പസഫിക് (എപിഎസി) മേഖലയിലെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലാണെന്നും ആഗോള വ്യാപാരത്തിന്റെ മാന്ദ്യം ഈ മേഖലയെയും ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആഗോള വ്യാവസായിക ഉത്പാദനം റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിക്കുന്ന ഫെബ്രുവരിയില്‍ മോശമല്ലാത്ത നിലയില്‍ എത്തിയിരുന്നു.

ആഗോള സമ്പദ് വ്യവസ്ഥയില്‍ ചൈന മാത്രമല്ല ദുര്‍ബലമായി തുടരുന്നത്. ഇന്ത്യയ്ക്കും ഒക്ടോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ചൈനയെ പോലെ കയറ്റുമതിയെ ഒരുപാട് ആശ്രയിക്കുന്നില്ലായെന്നും മൂഡീസ് അനലിറ്റിക്‌സ് ചീഫ് എപിഎസി ഇക്കണോമിസ്റ്റ് സ്റ്റീവ് കോക്രെയ്ന്‍ പറഞ്ഞു.

ഏഷ്യ പസിഫിക് മേഖലയിലെ ഇന്ത്യ അടക്കമുള്ള പ്രധാന സമ്പദ് വ്യവസ്ഥ കോവിഡിന് ശേഷം വളരെ താമസിച്ച് വികസിക്കുകയാണെങ്കിലും, യൂറോപ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ മാന്ദ്യവും, ചൈനയിലെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും അടുത്ത വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച കുറയുന്നതിന് കാരണമാകും.

കഴിഞ്ഞ മാസം പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ് ) ആഗോള വളര്‍ച്ച 2021ലെ 6 ശതമാനത്തില്‍ നിന്ന് 2022ല്‍ 3.2 ശതമാനമായും 2023 ല്‍ 2.7 ശതമാനമായും കുറയുമെന്ന് പ്രവചിച്ചിരുന്നു.




Tags:    

Similar News