രാജ്യത്തെ ധനക്കമ്മിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ധനക്കമ്മി 5.73 ലക്ഷം കോടി രൂപയായി

Update: 2025-10-31 15:28 GMT

രാജ്യത്തെ ധനക്കമ്മിയില്‍ വര്‍ധന. വാര്‍ഷികാടിസ്ഥാത്തില്‍ 29.4 ശതമാനത്തിന്റെ മുന്നേറ്റമുണ്ടെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കം ആശ്വാസമാവുമെന്നും റിപ്പോര്‍ട്ട്.

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ധനക്കമ്മി 5.73 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. ഈ വര്‍ഷം മുഴുവന്‍ പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ 49.5% ആണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ടെങ്കിലും വരുമാനം ഭേദപ്പെട്ട നിലയിലാണ്.

എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെക്കോര്‍ഡ് ലാഭവിഹിതം അടക്കം സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച പിന്തുണയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ലഭിച്ചത്. സര്‍ക്കാരിന്റെ മൊത്തം സാമ്പത്തികച്ചെലവും സാമ്പത്തിക വരുമാനവും തമ്മിലെ അന്തരമാണ് ധനക്കമ്മി.

ഇന്ത്യ തുടര്‍ച്ചയായി ധനക്കമ്മി രേഖപ്പെടുത്തുന്ന ഒരു രാജ്യമാണ്. അതായത്, സര്‍ക്കാരിന്റെ വരുമാനത്തേക്കാള്‍ കൂടുതലാണ് അതിന്റെ ചെലവ്. ധനക്കമ്മി ജി.ഡി.പിയുടെ 3 ശതമാനമായി നിയന്ത്രിക്കുകയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യം.

എന്നാല്‍, താരിഫ് അടക്കമുള്ള അപ്രതീക്ഷിത തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ധനക്കമ്മി പരിധിവിട്ട് ഉയരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കത്തിനായി നീക്കം ആരംഭിച്ചത്. ഇത് ഫലം കണ്ട് തുടങ്ങിയെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 

Tags:    

Similar News