റീട്ടെയ്ൽ പണപ്പെരുപ്പത്തിൽ നേരിയ കുറവ്, സഹന പരിധിയലെത്താൻ കാത്തിരിക്കണം

2022 ൽ നവംബർ , ഡിസംബർ മാസങ്ങൾ ഒഴിച്ച് ജനുവരി മുതൽ റീട്ടെയിൽ പണപ്പെരുപ്പം 6 ശതമാനത്തിനു മുകളിൽ തന്നെയാണ്.

Update: 2023-03-14 04:52 GMT

പണപ്പെരുപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളികൾ ഉയർത്തുകയാണ്. ഇപ്പോഴും ഇത് ആർ ബി ഐയുടെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ് തുടരുന്നത്. എന്നാൽ ഫെബ്രുവരി മാസത്തിൽ പണപ്പെരുപ്പത്തിന്റെ വർധനവിൽ അല്പം മയം വന്നിട്ടുണ്ടെങ്കിലും സ്ഥിതി ആശങ്കാ ജനകമാണ്. ഭക്ഷ്യ, ഇന്ധന വിലയിൽ ഉണ്ടായ നേരിയ കുറവ് മൂലം ഫെബ്രുവരിയിൽ നാണ്യ് 6.44 ശതമാനത്തിലേക്ക് കുറഞ്ഞുവെന്ന് ഗവണ്മെന്റ് പുറത്തു വിട്ട ഡാറ്റയിൽ വ്യക്തമാക്കി. ജനുവരിയില്‍ ഇത് 6.52 ശതമാനമായിരുന്നു. ഉപഭോക്തൃ വില സൂചികയില്‍ 40 ശതമാനവും സംഭാവന ചെയ്യുന്ന ഭക്ഷ്യേത്പന്നങ്ങളുടെ ഉയര്‍ന്ന വിലയാണ് പണപ്പെരുപ്പ തോത് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ഫെബ്രുവരിയില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 5.95 ശതമാനമാണ്.

ഭക്ഷ്യ ഉത്പന്നങ്ങളുടെ പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ  6 ശതമാനമായിരുന്നു. 2022 ൽ നവംബർ , ഡിസംബർ മാസങ്ങൾ ഒഴിച്ച് ജനുവരി മുതൽ റീട്ടെയിൽ പണപ്പെരുപ്പം 6 ശതമാനത്തിനു മുകളിൽ തന്നെയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 6 .5 ശതമാനമായിരുന്നെന്ന് ആർ ബി ഐ വ്യക്തമാക്കി. ജനുവരി - ഡിസംബർ പാദങ്ങളിൽ ഇത് 5 .7 ശതമാനമായിരുന്നു.റീട്ടെയിൽ പണപ്പെരുപ്പം 2 ശതമാനം മാർജിനോടെ 4 ശതമാനത്തിൽ കൊണ്ടുവരുകയാണ് കേന്ദ്രബാങ്കിൻറെ ലക്ഷ്യം.

പണപ്പെരുപ്പം നിയന്ത്രിക്കാൻ 2022 മെയ് മാസം മുതൽ ആർബിഐ 250 ബേസിസ് പോയിന്റാണ് നിരക്കുയർത്തിയത്. ഫെബ്രുവരിയിൽ 25 ബേസിസ് പോയിന്റ് ഉയർത്തിയതോടെ നിരക്ക് 6.50 ശതമാനത്തിലെത്തി. ഏപ്രിൽ ആദ്യ വാരം നടക്കുന്ന നയ സമിതി യോഗത്തിൽ പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. അതേസമയം, കേരളത്തിൽ വിലക്കയറ്റം 6.27 ആയി. ജനുവരിയില്‍ ഇത് 6.45 ആയിരുന്നു. ഡിംസംബറിലാകട്ടെ 5.92 ഉം.

Tags:    

Similar News