കറണ്ട് അക്കൗണ്ട് കമ്മി രൂപയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കും; ഇക്കണോമിക്ക് സര്‍വേ

  • സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 4.4 ശതമാനമായി ഉയര്‍ന്നിരുന്നു.

Update: 2023-01-31 09:39 GMT

ഡെല്‍ഹി: കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കാനിടയുള്ള സാഹചര്യവും, കയറ്റുമതിയുടെ അളവില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതും മൂലം രൂപ സമ്മര്‍ദ്ദം നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യാ ഇക്കണോമിക്ക് സര്‍വേ 2022-23. പല ശ്രോതസ്സുകളില്‍ നിന്നും കറണ്ട് അക്കൗണ്ട് ബാലന്‍സിന് റിസ്‌ക് സാധ്യതയുണ്ടാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 4.4 ശതമാനമായി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 2.2 ശതമാനമായിരുന്നുവെന്നും ആര്‍ബിഐ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 81.64ല്‍ എത്തിയിരുന്നു.

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ മുതല്‍ യുഎസ് ഫെഡ് റിസര്‍വിന്റെ നയങ്ങള്‍ ഉള്‍പ്പടെ തിരിച്ചടിയായതോടെ നടപ്പ് സാമ്പത്തികവര്‍ഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83 എന്ന റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് എത്തിയിരുന്നു. വിലവര്‍ധനയ്ക്കിടയിലും ഡിമാന്‍ഡ് വര്‍ധിക്കുന്നത് മൂലം രാജ്യത്തെ ഇറക്കുമതി ബില്ലിലും വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News