എഫ് ആന്‍ഡ് ഒ എക്സ്പെയറി; ചോര്‍ന്നത് ഒന്നേമുക്കാല്‍ ലക്ഷം കോടി

ആഴ്ചയിലെ എഫ് ആന്‍ഡ് ഒ എക്സ്പെയറി അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് തിരിച്ചടിയായത്

Update: 2025-09-12 10:58 GMT

ഓപ്ഷന്‍സ് ട്രേഡിങ് എക്സ്പെയറിയില്‍ സെബി മാറ്റം നിര്‍ദേശിച്ചതോടെ വിപണിയില്‍ നിന്ന് ചോര്‍ന്നത് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ. ബ്രോക്കറേജ് ഓഹരികള്‍ക്കും വന്‍ തിരിച്ചടി. ആഴ്ചയിലെ എഫ് ആന്‍ഡ് ഒ എക്സ്പെയറി അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് വിപണിയില്‍ തിരിച്ചടിയായത്.

എഫ് & ഒ വിഭാഗത്തിലെ ഗണ്യമായ നഷ്ടങ്ങളില്‍ നിന്ന് റീട്ടെയില്‍ നിക്ഷേപകരെ സംരക്ഷിക്കുക, വിപണിയിലെ ഊഹക്കച്ചവടം നിയന്ത്രിക്കുക,അസ്ഥിരത കുറയ്ക്കുക എന്നിയാണ് സെബിയുടെ ലക്ഷ്യം. എന്നാല്‍ എഫ് ആന്‍ഡ് ഒ ഫീയിനത്തില്‍ വരുമാനം ഉണ്ടാക്കുന്നവയാണ് ബ്രോക്കറേജുകളും ബിഎസ്ഇയുമെല്ലാം.

കരാര്‍ വോള്യങ്ങള്‍, ഇടപാടുകള്‍, അനുബന്ധ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രേഡിംഗ്, ക്ലിയറിങ് പോലുള്ളവവയില്‍ നിന്നുള്ള ഫീസ് വഴിയാണ് ഈ വരുമാനം വരുന്നത്. ഈ വരുമാനം നിലയ്ക്കുന്നത് കമ്പനികളുടെ പാദഫലത്തെ ബാധിക്കും. ഇതാണ് ഈ ഓഹരികള്‍ വിറ്റഴിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചതെന്ന് വിപണി വിദഗ്ധനായ നീരജ് ധവാന്‍ വ്യക്തമാക്കി.

ജെഫറീസ് പറയുന്നത് ആഴ്ചയിലെ എക്സ്പെയറി രണ്ടാഴ്ചയിലൊരിക്കല്‍ ആക്കി മാറ്റിയാല്‍, ബിഎസ്ഇയുടെ 20-27 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തില്‍ 20-50% ഇടിവും നുവാമയ്ക്ക് 15-25% ഇടിവും സംഭവിക്കുമെന്നാണ്. വിഷയത്തില്‍ സെബിയുടെ അന്തിമ തീരുമാനം ഉടന്‍ വരും. ഇതോടെ ഈ ഓഹരികളില്‍ വീണ്ടും ഇടിവുണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു. 

Tags:    

Similar News