ടാറ്റ ക്യാപിറ്റല്‍: പ്രൈസ് ബാന്‍ഡ് 310 മുതല്‍ 326 രൂപ വരെ

ലക്ഷ്യം 15,500 കോടി രൂപയുടെ ഫണ്ട് സമാഹരണം

Update: 2025-09-29 10:09 GMT

പ്രാരംഭ ഓഹരി വില്‍പ്പനയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ടാറ്റ ക്യാപിറ്റല്‍. പ്രൈസ് ബാന്‍ഡ് ഓഹരിയൊന്നിന് 310 മുതല്‍ 326 രൂപ വരെ. ലക്ഷ്യം 15,500 കോടി രൂപയുടെ ഫണ്ട് സമാഹരണം.

ടാറ്റയുടെ ധനകാര്യ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ലിസ്റ്റിങാണ് ടാറ്റ ക്യാപിറ്റലിന്റേത്. ഒക്ടോബര്‍ ആറു മുതല്‍ 8 വരെയാണ് ഓഹരിയുടെ സബ്സ്‌കിപ്ഷന്‍ സമയപരിധി. റീഫണ്ട് 10-ന് ആരംഭിക്കും. അതേ ദിവസം ഡീമാറ്റ് അക്കൗണ്ടുകളില്‍ ഓഹരികള്‍ ക്രെഡിറ്റാവുകയും ചെയ്യും. ലിസ്റ്റിങ് തിയ്യതി 13 ആണ്.

ഐപിഒയില്‍ മൊത്തം 47.58 കോടി ഓഹരികള്‍ വില്‍പ്പനയ്ക്ക് എത്തും. ഇതില്‍ 21 കോടി പുതിയ ഇഷ്യൂവും, 26.58 കോടി ഓഹരികള്‍ ഒഎഫ്എസ് രൂപത്തിലുമാണ്.46 ഓഹരികള്‍ അടങ്ങുന്നതാണ് ഒരു ലോട്ട് സൈസ്.

ഐപിഒ കൈകാര്യം ചെയ്യുന്ന ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരില്‍ കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ആക്‌സിസ് ക്യാപിറ്റല്‍, സിറ്റിഗ്രൂപ്പ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്എസ്ബിസി, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെപി മോര്‍ഗന്‍, എസ്ബിഐ ക്യാപിറ്റല്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. 

Tags:    

Similar News