കടക്കെണിയില്‍ പാകിസ്ഥാനെ വിപണിമൂല്യത്തില്‍ മറികടന്ന് ടാറ്റ

  • 125 ബില്യന്‍ ഡോളര്‍ (10 ലക്ഷം കോടി രൂപ) വിദേശ കടവും ബാധ്യതകളും പാകിസ്ഥാനുണ്ടെന്നാണ് റിപ്പോര്‍ട്ട്
  • ഒരു വ്യക്തിഗത പ്രൊമോട്ടര്‍ ഇല്ലാത്ത ബിസിനസ് ഗ്രൂപ്പാണ് ടാറ്റ ഗ്രൂപ്പ്
  • ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, 3.7 ട്രില്യൺ ഡോളറാണ്, പാക്കിസ്ഥാൻ്റെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തേക്കാൾ ഏകദേശം 11 മടങ്ങ് വലുതാണ്.

Update: 2024-02-19 11:39 GMT

ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെയും (ജിഡിപി) മറികടന്നു.

36500 കോടി ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം. എന്നാല്‍ പാകിസ്ഥാന്റെ ജിഡിപി ഏകദേശം 34100 കോടി ഡോളര്‍ മാത്രമാണെന്ന് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) റിപ്പോര്‍ട്ട് ചെയ്തു.

ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ പകുതിയും സംഭാവന ചെയ്തിരിക്കുന്നത് ടിസിഎസ്സാണ്. 17000 കോടി ഡോളറാണ് ടിസിഎസ്സിന്റെ വിപണി മൂല്യമായി കണക്കാക്കുന്നത്. ഇത് ഏകദേശം 15 ലക്ഷം കോടി രൂപയോളം വരും.

ഇന്ത്യയില്‍ വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ടിസിഎസ്സാണ്. ഒന്നാം സ്ഥാനം മുകേഷ് അംബാനിയുടെ റിലയന്‍സിനുമാണ്.

ടിസിഎസ്സിന്റെ വിപണിമൂല്യം തന്നെ പാകിസ്ഥാന്റെ സമ്പദ്ഘടനയുടെ പകുതി മൂല്യം വരുന്നതാണ്.

ടാറ്റ ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികള്‍ ഒരു വര്‍ഷം കൊണ്ട് ഓഹരി വിപണിയില്‍ മികച്ച വരുമാനമാണു നേടിയത്. ഇത് ടാറ്റയുടെ വിപണി മൂല്യം ഉയരാന്‍ കാരണമാവുകയും ചെയ്തു.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 25 കമ്പനികളെങ്കിലും ടാറ്റ ഗ്രൂപ്പിനുണ്ട്

അതേസമയം ടാറ്റയ്ക്ക് ലിസ്റ്റ് ചെയ്യാത്ത കമ്പനികളുമുണ്ട്.

ടാറ്റ സണ്‍സ്, ടാറ്റ ക്യാപിറ്റല്‍, ടാറ്റ പ്ലേ, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, എയര്‍ ഇന്ത്യ എന്നിവ ഉദാഹരണങ്ങളാണ്.

ഈ ബിസിനസുകള്‍ പരിഗണിക്കുകയാണെങ്കില്‍, ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനം ഗണ്യമായി ഉയരുകയും ചെയ്യും.

പാകിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിലാണു പാകിസ്ഥാന്‍ പ്രതിസന്ധിയെ നേരിട്ടു തുടങ്ങിയത്.

Tags:    

Similar News