ത്രിപുരയില്‍ തേയിലയുടെ ആദ്യ ലേലകേന്ദ്രം സ്ഥാപിക്കുന്നു
- നിലവില്‍ ഗുവാഹത്തിയിലോ കൊല്‍ക്കത്തയിലോ ആണ് സംസ്ഥാനത്തുനിന്നുള്ള തേയില വില്‍ക്കുന്നത്
- പ്രതിവര്‍ഷം 90 ലക്ഷം കിലോ തേയില ത്രിപുരയില്‍ ഉല്‍പ്പാദിപ്പിക്കുന്നു
- അറുപത് തേയിലത്തോട്ടങ്ങളാണ് സംസ്ഥാനുള്ളത്
ത്രിപുരയിലെ നൂറ്റാണ്ട് പഴക്കമുള്ള തേയില വ്യവസായത്തിന് ഒരു കുതിപ്പ് ലഭിക്കാനൊരുങ്ങുകയാണ്. ഫിനിഷ്ഡ് ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ ഒരു ലേല കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവില്‍ തേയിലത്തോട്ടക്കാര്‍ ഗുവാഹത്തിയിലോ കൊല്‍ക്കത്തയിലോ ഉള്ള ലേല കേന്ദ്രത്തിലില്‍ എത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയാണ്.
അടുത്തിടെ സംസ്ഥാനം സന്ദര്‍ശിച്ച നിതി ആയോഗ് സംഘം പശ്ചിമ ത്രിപുരയിലെ ദുര്‍ഗാബാരി ടീ എസ്റ്റേറ്റില്‍ ലേല കേന്ദ്രം സ്ഥാപിക്കാന്‍ പച്ചക്കൊടി കാണിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ത്രിപുര ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ (ടിഎഫ്ടി) ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി മണിക് സാഹയാണ് ലേല കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം വെളിപ്പെടുത്തിയത്.
പ്രതിവര്‍ഷം 90 ലക്ഷം കിലോ തേയില ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ തേയില തോട്ടക്കാരുടെ ദീര്‍ഘകാല ആവശ്യം ഇതോടെ പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലേല കേന്ദ്രം സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ത്രിപുര ടീ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടിടിഡിസി) സ്വാഗതം ചെയ്തു. ടീ പ്ലേറ്ററുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് വില്‍ക്കാന്‍ ഇത് സഹായിക്കുമെന്ന് ടിടിഡിസി ചെയര്‍മാന്‍ സമീര്‍ ഘോഷ് പിടിഐയോട് പറഞ്ഞു.
സംസ്ഥാനത്തിന് പുറത്ത് നിന്ന് പോലും വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ ടിടിഡിസി ഇപ്പോള്‍ ഗതാഗതത്തിലും സംസ്ഥാന ജിഎസ്ടിയിലും സബ്സിഡിക്കായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തേയില വാങ്ങുന്നവരെ നിര്‍ദിഷ്ട ലേല കേന്ദ്രത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ചില അധിക ആനുകൂല്യങ്ങള്‍ നല്‍കണം, ഘോഷ് പറഞ്ഞു.
ത്രിപുരയില്‍ 60 തേയിലത്തോട്ടങ്ങളുണ്ട്, അതില്‍ 42 എണ്ണം സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും 13 എണ്ണം സഹകരണ സംഘങ്ങളുടേതും ബാക്കിയുള്ളവ ടിടിഡിസിയുടെതുമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ തേയില വ്യവസായവുമായി നേരിട്ടും അല്ലാതെയും 80,000 പേര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന തേയിലയ്ക്ക് അതിന്റെ ലോഗോയും ബ്രാന്‍ഡായ ത്രിപുരേശ്വരി ടീയും ലഭിച്ചത് 2018ലാണ്.
