പലിശ നിരക്ക് നിലനിര്‍ത്തി ഫെഡ് റിസര്‍വ്

  • തുടര്‍ച്ചയായ അഞ്ചാം തവണയാണു ഇന്നലെ പലിശ നിരക്കില്‍ മാറ്റം വരുത്താതെ യോഗം പിരിഞ്ഞത്.
  • പലിശ നിരക്ക് ഘട്ടങ്ങളായി കുറയ്ക്കുമെന്നു സൂചന
  • പണപ്പെരുപ്പം 2 ശതമാനത്തിലെത്തിക്കുകയെന്നതാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം

Update: 2024-03-21 05:52 GMT

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രധാന വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. മാര്‍ച്ച് 20-ന് നടന്ന യോഗത്തില്‍ പലിശ നിരക്ക് മാറ്റം വരുത്തേണ്ടതില്ലെന്നു തീരുമാനിച്ചു. ഇപ്പോള്‍ 5.25-5.50 ശതമാനമാണു യുഎസ് ഫെഡിന്റെ പലിശ നിരക്ക്.

ഇപ്പോള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഈ വര്‍ഷം പലിശ നിരക്ക് ഘട്ടങ്ങളായി കുറയ്ക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്.

ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണു ഇന്നലെ (മാര്‍ച്ച് 20) പലിശ നിരക്കില്‍ മാറ്റം വരുത്താതെ യോഗം പിരിഞ്ഞത്. 2023 ജുലൈ മുതല്‍ പലിശ നിരക്കില്‍ യുഎസ് ഫെഡ് മാറ്റം വരുത്തിയിരുന്നില്ല.

കഴിഞ്ഞ ഒരു വര്‍ഷം പണപ്പെരുപ്പം കുറഞ്ഞുവെങ്കിലും കൂടുതല്‍ ആത്മവിശ്വാസം നേടുന്നതു വരെ പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്തേണ്ടതുണ്ടെന്ന് ഫെഡ് പറഞ്ഞു. 2023

പണപ്പെരുപ്പം 2 ശതമാനത്തിലെത്തിക്കുകയെന്നതാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. അതോടൊപ്പം പരമാവധി തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്നതും

ഫെഡ് റിസര്‍വ് ലക്ഷ്യമിടുന്നു.

ഇന്നലെ ഫെഡ് തീരുമാനം പുറത്തുവന്നതോടെ യുഎസ് വിപണി കുതിപ്പിലാണ് ക്ലോസ് ചെയ്തത്. ഡൗ ജോണ്‍സ് ഇന്‍ഡക്‌സ് 1.03 ശതമാനം ഉയര്‍ന്നും, എസ് ആന്‍ഡ് പി 0.89 ശതമാനം ഉയര്‍ന്നും വ്യാപാരം ക്ലോസ് ചെയ്തു.

സ്വര്‍ണ വിപണിയിലും യുഎസ് ഫെഡ് തീരുമാനത്തിന്റെ അലയൊലികള്‍ പ്രകടമായി. അന്താരാഷ്ട്ര വില ഔണ്‍സിനു 2,200 ഡോളറിനു മുകളിലെത്തി.

ഫെഡ് റിസര്‍വിന്റെ അടുത്ത യോഗം ഏപ്രില്‍ 30-മേയ് 1 തീയതികളിലാണ്.

Tags:    

Similar News