വികസിത് ഭാരതിനൊപ്പം നിതി ആയോഗ്; $30 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ലക്ഷ്യം

  • വിവിധ മേഖലകളിലായി 10 ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്

Update: 2023-12-11 10:09 GMT

ഇന്ത്യയെ 2047 ഓടെ 30 ട്രില്യണ്‍ ഡോളര്‍ വികസിത സമ്പദ് വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യത്തില്‍ നിതി ആയോഗ്. വികസിത് ഭാരത് @2024 എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി നിതി ആയോഗ് സെക്ടര്‍ ഗ്രൂപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടുകള്‍ സമന്വയിപ്പിക്കുന്നതിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതായി നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിവിആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു. 

ഇന്ന് മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വികസിത് @ 2047 വോയ്‌സ് ഓഫ് യൂത്ത് ക്യാമ്പയില്‍ ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള രാജ്ഭവനുകളില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലകളില്‍ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരെ അഭിസംബോധന ചെയ്യും.

ജനുവരി അവസാനത്തോടെ, പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 17,590 ഡോളറും 1,273 ട്രില്യണ്‍ നിക്ഷേപവും 2047-ഓടെ സാക്ഷരതാ നിരക്ക് 90 ശതമാനവും കണക്കാക്കുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി പുറത്തിറക്കും.

സെന്റര്‍ ഫോര്‍ ദി വിഷന്‍ നടത്തിയ മാക്രോ ഇക്കണോമിക് മോഡലിംഗ് 2047 ല്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഏകദേശം 3.5 ട്രില്യണ്‍ ഡോളറിലെത്തും.8.67 ട്രില്യണ്‍ ഡോളര്‍ കയറ്റുമതിയും ഇറക്കുമതി 12.12 ട്രില്യണ്‍ ഡോളരുമായിതീരും. ഗ്രാമ-കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, വിഭവങ്ങള്‍, സാമൂഹിക കാഴ്ചപ്പാട്, ക്ഷേമം, ധനം, സമ്പദ്വ്യവസ്ഥ, വാണിജ്യം, വ്യവസായം, സാങ്കേതികവിദ്യ, ഭരണം, സുരക്ഷ, വിദേശകാര്യങ്ങള്‍ എന്നിവയില്‍ 10 മേഖലാ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അതിന്റെ സ്വാതന്ത്ര്യാനന്തര പ്രശ്‌നങ്ങളില്‍ ഭൂരുഭാഗവും വിജയകരമായി കൈകാര്യം ചെയ്യുമെന്നും വെല്ലുവിളികളെ അതിജീവിക്കുംമെന്നും സുബ്രഹ്‌മണ്യം പറഞ്ഞു. ഇടത്തരം വരുമാനമാണ് ഇതില്‍ പ്രധാനം. രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനം ഏകദേശം 5,000-6,000 ഡോളര്‍ സ്ഥിരത കൈവരിക്കുമെന്നും അദ്ദേഹം ഒക്ടോബറില്‍ പറഞ്ഞിരുന്നു.

അതേസമയം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 25 വര്‍ഷത്തേക്കുള്ള കേന്ദ്രത്തിന്റെ പ്രവചനങ്ങൾ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

'ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും യഥാര്‍ത്ഥ പ്രശ്നങ്ങളാണ് നമ്മള്‍ ആദ്യം അഭിസംബോധന ചെയ്യേണ്ടത്. ഈ സാഹചര്യത്തില്‍ 25 വര്‍ഷം കഴിഞ്ഞ് ഒരു വിദൂര ഭാവിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വരയ്ക്കുന്നത് അല്‍പ്പം നിര്‍ഭാഗ്യകരമാണ്,' കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News