അടുത്ത വര്‍ഷം നിക്ഷേപം എവിടെയായിരിക്കണം? ബ്രോക്കറേജ് പറയുന്നത് എന്ത്?

ഗോള്‍ഡ്മാന്‍ സാക്സ് ഇന്‍വെസ്റ്റ്‌മെന്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പുറത്ത്

Update: 2025-11-20 13:19 GMT

അടുത്ത വര്‍ഷം നിക്ഷേപം എവിടെയായിരിക്കണം? നിര്‍ണായക സാമ്പത്തിക റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശയകുഴപ്പത്തിലാണ് നിക്ഷേപകര്‍. ഈ സാഹചര്യത്തില്‍ ആഗോള ബ്രോക്കറേജായ ഗോള്‍ഡ്മാന്‍ സാക്സ് 'ഇന്‍വെസ്റ്റ്‌മെന്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ്.

രണ്ട് കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്ന് അടുത്ത വര്‍ഷം ആഗോള നിക്ഷേപ കേന്ദ്രമാവുക എമര്‍ജിങ് വിപണിയാണ്. രണ്ടാമതായി ഈ വിപണിയെ നയിക്കുക ഇന്ത്യയായിരിക്കുമെന്നുമാണ്. സ്ഥിരതയാര്‍ന്ന സാമ്പത്തിക അടിത്തറ, ജനസംഖ്യാപരമായ നേട്ടങ്ങള്‍, അതിവേഗത്തിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയാണ് ഇന്ത്യക്ക് അനുകൂലമാകുന്നത്. പണപ്പെരുപ്പം കുറയുന്നതും, യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നതും, കോര്‍പ്പറേറ്റ് വരുമാനത്തിലെ സ്ഥിരതയും വളര്‍ന്നുവരുന്ന വിപണികള്‍ക്ക് നേട്ടമാകും. ഇന്ത്യയുടെ സ്ഥിരമായ ജിഡിപി വളര്‍ച്ച ശക്തമായ കോര്‍പ്പറേറ്റ് വരുമാനത്തിന് ഇന്ധനം നല്‍കുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ആഗോള വിപണിയിലെ അസ്ഥിരതയിലും ഇന്ത്യയുടെ ഈ പ്രതിരോധശേഷി എടുത്തുപറയേണ്ടതാണ്.

ആഭ്യന്തര ഡിമാന്‍ഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അടിസ്ഥാനപരമായി ശക്തമായ ഓഹരികളിലാണ് നിക്ഷേപം കണ്ടെത്താന്‍ ശ്രമിക്കുന്നത്.ഇന്ത്യന്‍ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ നിര്‍ണായക ഘടകം ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ വന്‍ വളര്‍ച്ചയാണ്. 2021 ജൂണ്‍ മുതല്‍ ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു. യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് വഴിയുള്ള സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ വ്യാപ്തിയും സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള സ്വീകാര്യതയുമാണ് ഇത് കാണിക്കുന്നത്.

ആഗോള തലത്തില്‍ എഐ, സെമികണ്ടക്ടര്‍ ഇന്നൊവേഷനുകളുടെ മുന്‍നിരയിലും ഇന്ന് ഇന്ത്യയുണ്ടെന്നും ഗോള്‍ഡ്മാന്‍ സാക്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ആഗോള തലത്തില്‍ എഐ, സെമികണ്ടക്ടര്‍ ഇന്നൊവേഷനുകളുടെ മുന്‍നിരയിലും ഇന്ന് ഇന്ത്യയുണ്ട്. ചൈന, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നിവയ്‌ക്കൊപ്പം ചിപ്പ് ഡിസൈന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ഇന്ത്യയും മികച്ച സംഭാവന നല്‍കുന്നു. ഇത് ആഗോള വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കുമ്പോള്‍ ഇന്ത്യയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

ശക്തമായ സാമ്പത്തിക സ്ഥിരത, സാങ്കേതിക നേതൃത്വം, വളരുന്ന ആഭ്യന്തര മേഖലകള്‍ എന്നിവയുടെ സംയോജനം ഇന്ത്യയെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 

Tags:    

Similar News