മൊത്തവില പണപ്പെരുപ്പം കുറഞ്ഞു
പണപ്പെരുപ്പം ഇടിയാന്‍ കാരണം ഭക്ഷ്യ വിലയിലെ കുറവ്
ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറില്‍ 0.13% ആയി കുറഞ്ഞു. പണപ്പെരുപ്പത്തെ നിയന്ത്രണത്തിലാക്കിയത് ഭക്ഷ്യ വിലയിലെ കുറവ്. ഓഗസ്റ്റിലെ 0.52%ല്‍ നിന്നാണ് വിലക്കയറ്റത്തോതിലെ ഈ ഇറക്കമെന്നാണ് വാണിജ്യ മന്ത്രാലയ ഡേറ്റ വ്യക്തമാക്കുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം ഇന്ധന വിലയിലെ കുറവും പണപ്പെരുപ്പത്തെ പിടിച്ചു കെട്ടുന്നതിന് കാരണമായിട്ടുണ്ട്. പരിപ്പ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഗതാഗതം, കമ്മ്യൂണിക്കേഷന്‍, വിദ്യാഭ്യാസം, പഞ്ചസാര, മുട്ട, പലഹാരങ്ങള്‍ എന്നീ മേഖലയിലാണ് പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞത്.
അതേസമയം, ഭക്ഷ്യേതര വസ്തുക്കള്‍, ഗതാഗത ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വിലയില്‍ വര്‍ധനവാണുണ്ടായത്. ഇന്ധന, വൈദ്യുതി വിഭാഗത്തിലെ പണപ്പെരുപ്പം നെഗറ്റീവ് 2.58% ആയി കുറഞ്ഞു. മുന്‍മാസം 3.17 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നും ഡേറ്റ വ്യക്തമാക്കി. ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ കുറഞ്ഞത് കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഒരുപോലെ ആശ്വാസത്തിന് വഴിയൊരുക്കും.