സണ്‍ ഫാര്‍മയെ താരിഫ് ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാകാന്‍ സാധ്യതയില്ല

Update: 2025-09-28 05:01 GMT

അമേരിക്കയ്ക്ക് പേറ്റന്റ് മരുന്ന് നല്‍കുന്ന സണ്‍ഫാര്‍മയെ ട്രംപിന്റെ താരിഫ് ബാധിക്കില്ലെന്ന് എച്ച്എസ്ബിസി. വരുമാനത്തില്‍ ഇടിവുണ്ടാവില്ലെന്നും റിപ്പോര്‍ട്ട്. നിക്ഷേപക റഡാറിലേക്ക് ഓഹരി.

ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളും യുഎസില്‍ പേറ്റന്റ് നേടിയ മരുന്ന് വില്‍പ്പനയുള്ള ഒരേയൊരു ഇന്ത്യന്‍ കമ്പനിയുമാണ് സണ്‍ ഫാര്‍മ. 2025 സാമ്പത്തിക വര്‍ഷത്തില്‍ 1.2 ബില്യണ്‍ ആണ് ഈ വിഭാഗത്തില്‍ കമ്പനിയുടെ വില്‍പ്പന. ഇക്കാര്യമാണ് നിക്ഷേപകരിലും വിപണിയിലും ആശങ്കയുണ്ടാക്കിയത്.

എന്നാല്‍ കമ്പനിയുടെ പാദഫലങ്ങളെ ഇത് വലിയ രീതിയില്‍ ബാധിക്കില്ലെന്നാണ് എച്ച്എസ്ബിസി പറയുന്നത്. കാരണം മൊത്തം വരുമാനത്തിന്റെ 17 ശതമാനം മാത്രമാണ് യുഎസില്‍ നിന്നുള്ളത്. ഇതിന്റെ ഒരു വിഹിതം മാത്രമാണ് പേറ്റന്റ് ചെയ്ത മരുന്നുകള്‍. കൂടാതെ പേറ്റന്റ് ചെയ്ത മരുന്നുകളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇലുമിയയുടെ നിര്‍മ്മാണം ഇന്ത്യയ്ക്ക് പുറത്താണ്. അതിനാല്‍ ചില ഇന്ത്യ-നിര്‍ദ്ദിഷ്ട വ്യാപാര സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ ഇത് സഹായിക്കും.

കാരണം ബഹുരാഷ്ട്ര തലത്തിലുണ്ടാക്കിയ മരുന്നുകളെ താരിഫ് എങ്ങനെ ബാധകമാകുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നതും എച്ച്എസ്ബിസി അനലിസ്റ്റ് ദമയന്തി കെരായ് ചൂണ്ടികാണിക്കുന്നു. ഒക്ടോബര്‍ 1നാണ് ഫാര്‍മ മേഖലയെ ട്രംപിന്റെ താരിഫ് ബാധിച്ച് തുടങ്ങുക. 

Tags:    

Similar News