ജപ്പാന്‍ വീണു; മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ഇനി ജര്‍മനി

Update: 2024-02-15 07:03 GMT

ജപ്പാന്റെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതി വീണതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം നഷ്ടമായി.

തുടര്‍ച്ചയായി രണ്ട് പാദത്തിലും ആഭ്യന്തര ഡിമാന്‍ഡ് ഇടിഞ്ഞതാണു ജപ്പാന്റെ സമ്പദ് വ്യവസ്ഥയ്ക്കു തിരിച്ചടിയായത്. ഒരു സമ്പദ് വ്യവസ്ഥയില്‍ രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായി സാമ്പത്തിക സങ്കോചമുണ്ടായാല്‍ അതിനെ ടെക്‌നിക്കലായി പറയുന്നത് ആ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്നാണ്.

ജപ്പാന്‍ വീണതോടെ ജര്‍മനിയായി ഇപ്പോള്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ. നാലാം സ്ഥാനമാണ് ജപ്പാന്.

ജപ്പാന്റെ ജിഡിപി 2023 ലെ അവസാന മൂന്ന് മാസങ്ങളില്‍ 0.4 ശതമാനമാണു ചുരുങ്ങിയത്. പുതിയ കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ വര്‍ഷം ജപ്പാന്റെ സമ്പദ്വ്യവസ്ഥ ഏകദേശം 4.2 ട്രില്യണ്‍ ഡോളര്‍ ആണെന്നാണ്. ജര്‍മ്മനിയുടേത് 4.4 ട്രില്യണ്‍ ഡോളറുമാണ്. ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ കണക്കുകളുടെ അന്തിമ പതിപ്പ് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഐഎംഎഫ് അതിന്റെ റാങ്കിംഗില്‍ മാറ്റം പ്രഖ്യാപിക്കുകയുള്ളൂ. ഡോളറിനെതിരെ ജാപ്പനീസ് കറന്‍സിയുടെ ബലഹീനതയാണ് ഇതിന് കാരണമായെതന്നും സൂചനയുണ്ട്.

Similar News