ഹിൻഡൻബെർഗിനെ കൂസാതെ എൽഐസി; അദാനി എന്റർപ്രൈസിൽ വീണ്ടും നിക്ഷേപം

  • അദാനിയിൽ ഓഹരി 4.26 ശതമാനമായി.
  • എൽഐസിയുടെ മൊത്തം നിക്ഷേപം 30,127 കോടി രൂപ

Update: 2023-04-11 09:35 GMT

അദാനിയും ഹിൻഡൻബെർഗും വിപണിയിലും വാർത്തയിലും കോളിളക്കം സൃഷ്ടിച്ചപ്പോൾ അദാനി ഗ്രൂപ്പ് ഓഹരികൾ സ്വന്തമാക്കിയ എൽഐസിയും വിവാദങ്ങൾക്കിരയായിരുന്നു. അദാനി ഗ്രൂപ്പ് എഫ് പിഒ പ്രഖ്യാപിച്ച സമയത്ത് എൽഐസി നടത്തിയ നിക്ഷേപം ഹിൻഡൻബെർഗ് വിഷയം ഉയർന്നു വന്നപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒപ്പം എൽ ഐ സിയുടെ അദാനി ഗ്രൂപ്പിലുള്ള നിക്ഷേപത്തെ കുറിച്ചും ഏറെ പരാമർശങ്ങൾ നേരിടേണ്ടി വന്നു . എന്നാൽ ഈ ആരോപണങ്ങളെ വക വയ്ക്കാതെ അദാനി ഗ്രൂപ്പിലെ ഓഹരികളുടെ വിഹിതം വർധിപ്പിച്ചിരിക്കുകയാണ് എൽഐസി.

മാർച്ച് പാദത്തിൽ അദാനി എന്റർപ്രൈസസിന്റെ 3,57,500 ഓഹരികളാണ് വാങ്ങിയത്. ഇതോടെ എൽഐസിയുടെ കൈവശമുള്ള ഓഹരിയുടെ എണ്ണം 4.23 ശതമാനത്തിൽ നിന്ന് 4.26 ശതമാനമായി. ഇത് കൂടാതെ അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെയും ഓഹരി വിഹിതം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ അദാനി പോർട്സ്, എ സി സി, അംബുജ എന്നി കമ്പനികളുടെ ഓഹരികൾ കുറച്ചിട്ടുണ്ട്.

2023 ജനുവരി വാശിയുള്ള കണക്കു പ്രകാരം 30127 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിൽ എൽ ഐ സിക്കുള്ളത്. അദാനി ഗ്രൂപ്പിനെ സംരക്ഷിക്കാനാണ് എൽ ഐ സിയും എസ് ബിഐയും നിക്ഷേപം നടത്തുന്നതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു. എന്നാൽ ദീർഘ കാല വീക്ഷണത്തിയോടെയാണ് കമ്പനിയിൽ നിക്ഷേപം നടത്തിയത് എന്നയിരുന്നു എൽ ഐ സി വിശദീകരണം നൽകിയത്. എൽഐസിയുടെ അദാനി ഗ്രൂപ്പ് കമ്പനികളിലുള്ള മൊത്തം നിക്ഷേപം കൈകാര്യ ആസ്തിയുടെ ഒരു ശതമാനത്തിൽ താഴെയാണെന്ന് കമ്പനി വ്യക്തമാക്കി.

കൂടാതെ അദാനി എന്റർപ്രൈസസിൽ രണ്ട് ലക്ഷത്തിൽ താഴെ നിക്ഷേപമുള്ള റീട്ടെയിൽ നിക്ഷേപകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. നിലവിൽ 7.29 ലക്ഷം നിക്ഷേപകരായി ഉയർന്നു. അതായത് മൂന്നാം പാദത്തിൽ 1.86 ശതമാനം ഉണ്ടായിരുന്നത് 3.41 ശതമാനമായി വർധിച്ചു.

എന്നാൽ മ്യൂച്ചൽ ഫണ്ട്സ് നിക്ഷേപം ഡിസംബർ പാദത്തിൽ ഉണ്ടായിരുന്ന 1.19 ശതമാനത്തിൽ നിന്നും 0.87 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ബാധ്യത തിരിച്ചടക്കുനതടക്കമുള്ള പദ്ധതികൾ ലക്ഷ്യമിട്ടു കൊണ്ട് എഫ് പി ഒ വഴി തുക സമാഹരിക്കാനൊരുങ്ങിയ അദാനി ഗ്രൂപ്പിന് ഹിൻഡൻബെർഗ് റിപ്പോർട്ട് വലിയ തിരിച്ചടിയായപ്പോൾ, തകർന്നു കൊണ്ടിരുന്ന അദാനി സാമ്രാജ്യത്തിലെ യു എസ് ആസ്ഥാനമായുള്ള ജി ക്യു ജി പാർട്ടിനേഴ്സിന്റെ 15000 കോടി രൂപയുടെ നിക്ഷേപം വലിയ ആശ്വാസമായിരുന്നു. അദാനി എന്റർപ്രൈസസിൽ 5460 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഓഹരി ഒന്നിന് 1,410.86 രൂപ നിരക്കിലാണ് ഓഹരികൾ വാങ്ങിയത്.

അഞ്ചു വർഷത്തെ കാലയളവിൽ നല്ലൊരു മുന്നേറ്റമാണ് ജിക്യുജി പാർട്നെഴ്സ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News