സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ട് ന്യൂസിലാന്‍ഡും യൂറോപ്യന്‍ യൂണിയനും

  • വെല്ലിംഗ്ടണും ബ്രസല്‍സും 2023 ജൂലൈയില്‍ കരാര്‍ ഒപ്പിട്ടു
  • ബീഫ്,ലാമ്പ്,ബട്ടര്‍,ചീസ് വ്യവസായത്തിന് കരാര്‍ ഗുണകരമാകുമെന്ന് ന്യൂസിലാന്‍ഡ്
  • 2022 ല്‍ ചരക്ക് സേവന മേഖലയില്‍ നടന്നത് 20.2 ബില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ വ്യാപാരം

Update: 2024-03-26 11:21 GMT

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെട്ട് ന്യൂസിലാന്‍ഡ്. കരാര്‍ മെയ് 1 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തെ പാര്‍ലമെന്റ് കരാര്‍ അംഗീകരിച്ചതായി ന്യൂസിലാന്‍ഡ് വാണിജ്യ-കൃഷി മന്ത്രി അറിയിച്ചു. വെല്ലിംഗ്ടണും ബ്രസല്‍സും 2023 ജൂലൈയില്‍ കരാര്‍ ഒപ്പിട്ടു. യൂറോപ്യന്‍ പാര്‍ലമെന്റ് നവംബറില്‍ ഇത് അംഗീകരിക്കുകയും ചെയ്തു.

ബീഫ്,ലാമ്പ്,ബട്ടര്‍,ചീസ് വ്യവസായത്തിന് കരാര്‍ ഗുണകരമാകുമെന്ന് ന്യൂസിലാന്‍ഡ് പ്രതീക്ഷിക്കുന്നു. അതോടൊപ്പം കിവി പഴം പോലെയുള്ള മറ്റ് കയറ്റുമതികളുടെ താരിഫ് നീക്കം ചെയ്യുന്നു.

വസ്ത്രങ്ങള്‍,കെമിക്കലുകള്‍,ഫാര്‍മസ്യൂട്ടിക്കല്‍സ്,കാറുകള്‍,വൈന്‍,മിഠായികള്‍ എന്നിവയുള്‍പ്പെടെയുള്ള കയറ്റുമതിയുടെ തീരുവകള്‍ യൂറോപ്യന്‍ യൂണിയന്‍ എടുത്തുകളയും.

ന്യൂസിലാന്‍ഡിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളില്‍ നാലാമതാണ് ഇയു. 2022 ല്‍ ചരക്ക് സേവന മേഖലയില്‍ 20.2 ബില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ വ്യാപാരമാണ് നടന്നത്.

Tags:    

Similar News