യുകെയിൽ ഗ്രാജ്വേറ്റ് വിസ റദ്ദാക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഋഷി സുനക്
2023-ൽ ഗ്രാജ്വേറ്റ് വിസ 50,000 ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനാനന്തര ജോലി അവസരങ്ങൾ നൽകി
മന്ത്രിസഭയിലെ പ്രധാന അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന്, കുടിയേറ്റം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഗ്രാജ്വേറ്റ് വിസ ഒഴിവാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് പ്രധാനമന്ത്രി ഋഷി സുനക്.
രാജ്യത്ത് ഒരു കോഴ്സ് പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് 2 വർഷം യുകെയിൽ തുടരാൻ" വിദ്യാർത്ഥികൾക്ക് അനുമതി നൽകുന്ന വിസയാണ് ഗ്രാജുവേറ്റ് വിസ. പിഎച്ച്ഡി അല്ലെങ്കിൽ മറ്റ് ഡോക്ടറൽ യോഗ്യതയുണ്ടെങ്കിൽ, മൂന്ന് വർഷം വരെ ദൈർഘ്യം ഉള്ള ഗ്രാജുവേറ്റ് വിസ ലഭിക്കും.
2023-ൽ ഗ്രാജ്വേറ്റ് വിസ 50,000 ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനാനന്തര ജോലി അവസരങ്ങൾ നൽകി. ഇത് എല്ലാ രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന സംഖ്യയും, മൊത്തം വിദ്യാർത്ഥി വിസ വിപുലീകരണങ്ങളുടെയും 44 ശതമാനവും ആണ്.
ഗ്രാജ്വേറ്റ് വിസ ലഭിക്കാൻ യുകെയിൽ ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കുറഞ്ഞ കാലയളവിലുള്ള മറ്റ് യോഗ്യതയുള്ള കോഴ്‌സുകൾ പഠിച്ചിരിക്കണം. വിദ്യാർത്ഥി വിസ അല്ലെങ്കിൽ ടിയർ 4 (ജനറൽ) വിദ്യാർത്ഥി വിസ ഉപയോഗിച്ച് കോഴ്സ് പൂർത്തിയാക്കിയാൽ മാത്രമേ ഗ്രാജ്വേറ്റ് വിസയ്ക്ക് യോഗ്യത ലഭിക്കുകയുള്ളു.
കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഈ വിസ നിർത്തലാക്കുന്നത് പരിഗണിച്ചിരുന്നുവെങ്കിലും, മന്ത്രിസഭയിലെ കടുത്ത എതിർപ്പിനെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
