ഉപരോധത്തില്‍ റഷ്യ ഒറ്റപ്പെട്ടാല്‍ വിനിമയത്തിന് ബദല്‍ കണ്ടെത്താന്‍ ഇന്ത്യന്‍ ബാങ്കുകള്‍
റഷ്യ-യുക്രെയ്ന്‍ യുദ്ധം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും അവിടേയ്ക്കുമുള്ള വ്യാപാര ഇടപാടുകളുടെ പണവിനിമയത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഇന്ത്യന്‍ ബാങ്കുകളോട് ആര്‍ബിഐ. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ബില്ലുകള്‍ മടങ്ങുന്നതും കയറ്റുമതിയുടെ തുക തടസപ്പെടുന്നതും പ്രശ്‌നമാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം ശക്തമായതോടെ ഇത് വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ ബാങ്കുകള്‍ക്കുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബദല്‍ സാധ്യതയ്ക്ക് ആര്‍ബി ഐ ബാങ്കുകളോട് നിര്‍ദേശിച്ചത്. ഒരാഴ്ച മുമ്പാണ് പ്രമുഖ സാമ്പത്തിക ശക്തികളായ ജി-7 രാജ്യങ്ങള്‍ റഷ്യന്‍ […]
റഷ്യ-യുക്രെയ്ന്‍ യുദ്ധം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നും അവിടേയ്ക്കുമുള്ള വ്യാപാര ഇടപാടുകളുടെ പണവിനിമയത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഇന്ത്യന്‍ ബാങ്കുകളോട് ആര്‍ബിഐ. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ബില്ലുകള്‍ മടങ്ങുന്നതും കയറ്റുമതിയുടെ തുക തടസപ്പെടുന്നതും പ്രശ്‌നമാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം ശക്തമായതോടെ ഇത് വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ ബാങ്കുകള്‍ക്കുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബദല്‍ സാധ്യതയ്ക്ക് ആര്‍ബി ഐ ബാങ്കുകളോട് നിര്‍ദേശിച്ചത്.
ഒരാഴ്ച മുമ്പാണ് പ്രമുഖ സാമ്പത്തിക ശക്തികളായ ജി-7 രാജ്യങ്ങള്‍ റഷ്യന്‍ കേന്ദ്ര ബാങ്കിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പിന്നീട് ആഗോള ധനവിനിമയ ശൃഖലയായ സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കുകയും ചെയ്തിരുന്നു. യുദ്ധം അനിശ്ചിതമായി നീളുകയും പാശ്ചാത്യ ലോകം ഉപരോധം കടുപ്പിക്കുകയും ചെയ്താല്‍ റഷ്യ കൂടുതല്‍ ഒറ്റപ്പെടും. ഇത് ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള പണപ്രവാഹത്തെ വലിയ തോതില്‍ ബാധിക്കും. അതുകൊണ്ടാണ് താമസം വിന ബദല്‍ മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ആര്‍ ബി ഐ നിര്‍ദേശിക്കുന്നത്. ഉപരോധങ്ങളുടെ തുടര്‍ച്ചയായി റഷ്യയുടെ പ്രമുഖ ബാങ്കായ വിടിബി ബാങ്കിംഗിനെയും വിലക്കിയിരുന്നു. ആഗോള സാമ്പത്തിക സംവിധാനത്തിലേക്കുളള അതിന്റെ സനിധ്യവും അങ്ങനെ നിയന്ത്രിക്കപ്പെട്ടു. എന്നാല്‍ എല്ലാ റഷ്യന്‍ ബാങ്കുകളും ഉപരോധത്തിന്‍ കീഴില്‍ ആയിട്ടില്ല. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും നിര്‍ദേശമുണ്ട്.
സ്വിഫ്റ്റില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ പുറത്താക്കിയതിനെ തുടര്‍ന്ന് ഉപരോധം നേരിടുന്ന റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാട് ഇന്ത്യയിലെ പ്രമുഖ ബാങ്കായ എസ്ബി ഐ നിര്‍ത്തിയിരുന്നു. ഉപരോധത്തിലുള്ള സ്ഥാപനങ്ങളുമായി പണമിടപാടുകള്‍ നടത്തുന്നത് വിലക്ക് ക്ഷണിച്ചു വരുത്തിയേക്കാം എന്ന ചിന്തയാണ് ഇതിന് പിന്നില്‍. റഷ്യയിലെ ഇത്തരം സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടിന് 'ബാങ്കിംഗ് ചാനല'ല്ലാതെ മറ്റ് വഴികള്‍ തേടുക എന്നതും ബദല്‍ മാര്‍ഗത്തിലുണ്ട്.
മോസ്‌കോയിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് കൊമേര്‍ഷ്യല്‍ ഇന്‍ഡോ ബാങ്ക് എല്‍ എല്‍ സി എന്ന പേരില്‍ എസ് ബി ഐ യ്ക്ക് ജോയിന്റ് വെന്‍ച്ച്വര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മറ്റൊരു ഇന്ത്യന്‍ ബാങ്കായ കനറാ ബാങ്കിനും ഇതില്‍ പങ്കാളിത്തമുണ്ട്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപരം ഈ വര്‍ഷം ഇതുവരെ 9.4 ബില്യണ്‍ ഡോളറിന്റേതാണ്. പ്രതിരോധ ഉത്പന്നങ്ങളാണ് ഇതില്‍ പ്രധാനം. ഇന്ധനം, മിനറല്‍ ഓയില്‍, വജ്രം, ബോയിലര്‍, വിവിധ തരത്തിലുള്ള യന്ത്രങ്ങള്‍, വളം തുടങ്ങിയവയാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ മുന്‍പന്തിയില്‍. കയറ്റുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഫാര്‍മസി ഉത്പന്നങ്ങളും വാഹനങ്ങളും മറ്റുമാണ്.
