ഇന്ത്യയുടെ ജിഡിപി 7% വളരുമെന്ന് ഫിക്കി സര്‍വേ

 നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വസ്ഥയുടെ വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന്  ഫിക്കിയുടെ സാമ്പത്തിക ഔട്ട്ലുക്ക് സര്‍വേ. ഇത് മുമ്പ് ഫിക്കി പ്രവചിച്ച 7.4 ശതമാനത്തേക്കാള്‍ കുറവാണ്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് 5.65 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വേ പറയുന്നു. നിലവില്‍ റിപ്പോ നിരക്ക് 4.9 ശതമാനമാണ്. വ്യവസായം, ബാങ്കിംഗ്, ധനകാര്യ സേവന മേഖല എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രമുഖ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി […]

Update: 2022-07-22 04:35 GMT
നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വസ്ഥയുടെ വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഫിക്കിയുടെ സാമ്പത്തിക ഔട്ട്ലുക്ക് സര്‍വേ. ഇത് മുമ്പ് ഫിക്കി പ്രവചിച്ച 7.4 ശതമാനത്തേക്കാള്‍ കുറവാണ്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് 5.65 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വേ പറയുന്നു. നിലവില്‍ റിപ്പോ നിരക്ക് 4.9 ശതമാനമാണ്. വ്യവസായം, ബാങ്കിംഗ്, ധനകാര്യ സേവന മേഖല എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രമുഖ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി ജൂണിലാണ് ഈ സര്‍വേ നടത്തിയത്.
കൃഷിയുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും ശരാശരി വളര്‍ച്ചാ പ്രവചനം 2022-23 ല്‍ 3 ശതമാനമായി കണക്കാക്കുന്നു. അതേസമയം വ്യവസായ, സേവന മേഖലകള്‍ യഥാക്രമം 6.2 ശതമാനവും 7.8 ശതമാനവും വളരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. സര്‍വേ പ്രകാരം ചരക്ക് വില, വിതരണത്തിലെ തടസ്സങ്ങള്‍, യൂറോപ്പില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിലെ പ്രധാന അപകടസാധ്യതകളില്‍ ഉള്‍പ്പെടുന്നു.
പണപ്പെരുപ്പത്തിന്റെ പാത, വിലസ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ പലിശനിരക്കിന്റെ വ്യാപ്തി, ഗാര്‍ഹിക ഉപഭോഗത്തിലും നിക്ഷേപ ആവശ്യകതയിലും ഉയര്‍ന്ന നിരക്കുകളുടെ സ്വാധീനം എന്നിവയെല്ലാം 2023 ലെ ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാവിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2022 സെപ്റ്റംബര്‍ മുതല്‍ പണപ്പെരുപ്പം കുറയുമെന്നും 2023 ജൂണില്‍ മാത്രം 4 ശതമാനത്തിലേക്ക് താഴുമെന്നും പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട പറയുന്നു
Tags:    

Similar News