'ചിപ്പ് നിര്‍മ്മാണത്തില്‍ ഇന്ത്യ മുന്നേറുന്നു': എച്ച്‌സിഎല്‍ സഹസ്ഥാപകന്‍
ഡെല്‍ഹി : ആഗോള വിതരണ ശൃംഖലയില്‍ തടസങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണം സമയബന്ധിതമായി മുന്നേറുന്നുവെന്ന് എച്ച്‌സിഎല്‍ സ്ഹസ്ഥാപകന്‍ അജയ് ചൗധരി. സര്‍ക്കാരില്‍ നിന്നുമുള്ള അനുകൂല നയങ്ങളുടെ പിന്‍ബലത്തോടെ രാജ്യത്തെ ഉല്‍പാദനം മുന്നേറുകയാണ്. ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ മേഖലയില്‍ വന്‍തോതില്‍ അവസരം നേടാന്‍ പ്രാപ്തമായ സ്ഥാനത്താണ് രാജ്യം ഇപ്പോള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമികണ്ടക്ടര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയം രൂപീകരിച്ച വിദഗ്ധ ഉപദേശക സമിതിയിലെ അംഗം കൂടിയാണ് അദ്ദേഹം. ഹാര്‍ഡ് വെയർ ഉല്‍പ്പാദനത്തിലും ചിപ്പ് […]
ഡെല്‍ഹി : ആഗോള വിതരണ ശൃംഖലയില്‍ തടസങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണം സമയബന്ധിതമായി മുന്നേറുന്നുവെന്ന് എച്ച്‌സിഎല്‍ സ്ഹസ്ഥാപകന്‍ അജയ് ചൗധരി. സര്‍ക്കാരില്‍ നിന്നുമുള്ള അനുകൂല നയങ്ങളുടെ പിന്‍ബലത്തോടെ രാജ്യത്തെ ഉല്‍പാദനം മുന്നേറുകയാണ്. ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ മേഖലയില്‍ വന്‍തോതില്‍ അവസരം നേടാന്‍ പ്രാപ്തമായ സ്ഥാനത്താണ് രാജ്യം ഇപ്പോള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമികണ്ടക്ടര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയം രൂപീകരിച്ച വിദഗ്ധ ഉപദേശക സമിതിയിലെ അംഗം കൂടിയാണ് അദ്ദേഹം. ഹാര്‍ഡ് വെയർ ഉല്‍പ്പാദനത്തിലും ചിപ്പ് നിര്‍മ്മാണത്തിലും ഇന്ത്യ ആഗോളതലത്തില്‍ ഒരു 'വിശ്വസ്ത പങ്കാളി' ആയി ഉയര്‍ന്നുവരാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് സെമികണ്ടക്ടര്‍, ഡിസ്പ്ലേ എന്നിവയുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി 76,000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ലക്ഷ്യമിട്ട് ഏതാനും ആഴ്ച്ച മുന്‍പ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറൊപ്പിട്ടിരുന്നു. അമേരിക്കന്‍ സെമികണ്ടക്ടര്‍ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന സെമി കണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷനും (എസ്‌ഐഎ), ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമി കണ്ടക്ടര്‍ അസോസിയേഷനുമാണ് (ഐഇഎസ്എ) ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം ഇരു അസോസിയേഷനുകളും പരസ്പരം സഹായിക്കുകയും പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് അംഗ കമ്പനികള്‍ തമ്മിലുള്ള മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
