ഗാന്ധിനഗറില്‍ 'ഡിജിറ്റല്‍ ഇന്ത്യ വാരം 2022'ന് തുടക്കമായി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 ഉദ്ഘാടനം ചെയ്തു. 'നവഭാരതത്തെ ഉത്തേജിപ്പിക്കുക' എന്നതാണു ഡിജിറ്റല്‍ ഇന്ത്യ വാരം 2022ന്റെ പ്രമേയം. പരിപാടിയില്‍, സാങ്കേതികവിദ്യയുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കുക, ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സേവനലഭ്യത കാര്യക്ഷമമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. 'ചിപ്പ് മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെ' (സി2എസ്) പരിപാടിയുടെ ഭാഗമായി പിന്തുണയേകുന്ന 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് […]

Update: 2022-07-05 05:06 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 ഉദ്ഘാടനം ചെയ്തു. 'നവഭാരതത്തെ ഉത്തേജിപ്പിക്കുക' എന്നതാണു ഡിജിറ്റല്‍ ഇന്ത്യ വാരം 2022ന്റെ പ്രമേയം. പരിപാടിയില്‍, സാങ്കേതികവിദ്യയുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കുക, ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സേവനലഭ്യത കാര്യക്ഷമമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. 'ചിപ്പ് മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെ' (സി2എസ്) പരിപാടിയുടെ ഭാഗമായി പിന്തുണയേകുന്ന 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

21-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ തുടര്‍ച്ചയായി നവീകരിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇന്നത്തെ പരിപാടിയില്‍ കാണുന്നതെന്നു സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. മാനവികതയുടെ വളര്‍ച്ചയ്ക്കു സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം എത്രമാത്രം പരിവര്‍ത്തനാത്മകമാണെന്നു ഡിജിറ്റല്‍ ഇന്ത്യയിലൂടെ ഇന്ത്യ കാട്ടിക്കൊടുത്തു. "എട്ട് വര്‍ഷം മുമ്പ് ആരംഭിച്ച ഈ ക്യാമ്പയ്ന്‍ മാറുന്ന കാലത്തിനനുസരിച്ച് വികസിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്"- അദ്ദേഹം പറഞ്ഞു.

 

Tags:    

Similar News