സുന്ദര്‍ പിച്ചൈയെ വിസ്തരിക്കും

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ വച്ച് നവംബര്‍ ആറിനായിരിക്കും മൊഴിയെടുക്കുന്നത്

Update: 2023-10-07 07:56 GMT

ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയില്‍ നിന്നും  കുത്തക തടയൽ (ആന്റി ട്രസ്റ്റ്) നിയമത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച  പരാതിയിൽ  മൊഴിയെടുക്കും. ഗൂഗിള്‍ പ്ലേ പോളിസിയെ കുറിച്ചുള്ള ഒരു ആന്റി ട്രസ്റ്റ് വിചാരണയില്‍ വച്ചായിരിക്കും മൊഴിയെടുക്കുന്നത്. ചില കമ്പനികള്‍ കുത്തകാവകാശം സ്ഥാപിക്കുന്നത് തടയാന്‍ വേണ്ടിയുള്ളതാണ് ആന്റി ട്രസ്റ്റ് നിയമം.

എപിക് ഗെയിംസ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി. ആഗോളതലത്തില്‍ ജനപ്രിയമായ ഫോര്‍ട്ട്‌നൈറ്റ് ഗെയിമിന്റെ സ്രഷ്ടാക്കളാണ് എപിക് ഗെയിംസ്.

ആന്‍ഡ്രോയിഡ് ആപ്പ് ഡിസ്ട്രിബ്യൂഷന്‍ മാര്‍ക്കറ്റില്‍ ഗൂഗിളിന് ആധിപത്യം ഉണ്ട്. ഇതിലൂടെ അവര്‍ മത്സരത്തെ അടിച്ചമര്‍ത്തുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പിച്ചൈയില്‍ നിന്നും മൊഴിയെടുക്കുക.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ വച്ച് നവംബര്‍ ആറിനായിരിക്കും മൊഴിയെടുക്കുന്നത്.

ഗൂഗിളിന്റെ നയങ്ങള്‍ ഡെവലപ്പര്‍മാരെ ഗൂഗിള്‍ പ്ലേയുടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അതിലൂടെ ഈ സംവിധാനം ഇന്‍-ആപ്പ് പര്‍ച്ചേസുകളുടെ 30 ശതമാനം വെട്ടിക്കുറയ്ക്കുന്നുണ്ടെന്നും എപിക് ഗെയിം ആരോപിക്കുന്നു. ഇത് നിയമവിരുദ്ധമാണെന്നും എപിക് ഗെയിം വാദിക്കുന്നു.

Tags:    

Similar News