ആപ്പിളിന്റെ ചൈനയില്‍ നിന്നുള്ള കയറ്റുമതി ഇടിഞ്ഞു
- വാര്‍ഷികാടിസ്ഥാനത്തില്‍ 9ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്
- ആപ്പിളിന്റെ തുടര്‍ച്ചയായ ഏഴാം പാദ ഇടിവാണിത്
ആപ്പിളിന്റെ ചൈനയിലെ സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി ആദ്യ പാദത്തില്‍ ഇടിഞ്ഞു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 9ശതമാനം കുറഞ്ഞതായി ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കുകള്‍ പറയുന്നു. ഇടിവ് നേരിട്ട ഒരേയൊരു പ്രധാന നിര്‍മ്മാതാവ് ആപ്പിളാണ്.
ആപ്പിളിന്റെ തുടര്‍ച്ചയായ ഏഴാം പാദ ഇടിവാണിത്.
ചൈനയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അഞ്ചാം സ്ഥാനത്തുള്ള ആപ്പിളിന്റെ കയറ്റുമതി 9.8 ദശലക്ഷം ഫോണുകളായാണ് കുറഞ്ഞത്. ഇത് അവരുടെ വിപണി വിഹിതം 13.7% ആക്കി, മുന്‍ പാദത്തില്‍ ഇത് 17.4% ആയിരുന്നു.
ഇതിനു വിപരീതമായി, വിപണിയിലെ മുന്‍നിരയിലുള്ള ഷവോമിയുടെ കയറ്റുമതി 40% വര്‍ധിച്ചു. കയറ്റുമതി 13.3 ദശലക്ഷമായാണ് ഉയര്‍ന്നത്. അതേസമയം മേഖലയിലെ മൊത്തമായ കയറ്റുമതി 3.3 ശതമാനമാണ് ഉയര്‍ന്നത്.
ജനുവരിയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ സബ്സിഡികള്‍ മുതലെടുക്കുന്നതില്‍ നിന്ന് ആപ്പിളിന്റെ പ്രീമിയം വിലനിര്‍ണയ ഘടന യുഎസ് കമ്പനിയെ തടഞ്ഞുവെന്ന് ഐഡിസി അനലിസ്റ്റ് വില്‍ വോങ് പറഞ്ഞു.
ചൈനയിലെ സ്മാര്‍ട്ട്ഫോണുകള്‍ക്കും മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സിനുമുള്ള സര്‍ക്കാര്‍ സബ്സിഡി, വില 6,000 യുവാനില്‍ (ഏകദേശം 820 ഡോളര്‍) ആണെങ്കില്‍ ഉല്‍പ്പന്നത്തിന്റെ വിലയുടെ 15% ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ചെയ്യുന്നു. ഇതിന് ആപ്പിള്‍ അര്‍ഹമായിരുന്നില്ല.
