പ്രോഗ്രാമിംഗ് ജീവനക്കാര്‍ക്ക് ചാറ്റ് ജിപിറ്റി വെല്ലുവിളിയാകും, സോഹോ സിഇഒ

  • അടുത്തിടെ എലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ളവര്‍ ചാറ്റ് ജിപിറ്റിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

Update: 2023-04-04 04:30 GMT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച ടെക്ക് മേഖലിയിലെ ജീവനക്കാര്‍ക്ക് ഭീഷണിയായേക്കുമെന്ന് സോഹോ സിഇഒയും സഹസ്ഥാപകനുമായ ശ്രീധര്‍ വെമ്പു.

പ്രത്യേകിച്ച് അടുത്തിടെ വികസിപ്പിച്ച എഐ പ്ലാറ്റ്ഫോമുകളായ ചാറ്റ് ജിപിറ്റി, ജിപിറ്റി4 എന്നിവ പ്രോഗ്രാമിംഗ് തൊഴിലുകളില്‍ ആധിപത്യം സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എഐ പ്ലാറ്റഫോമുകള്‍ പല പ്രോഗ്രാമര്‍മാരുടെയും ജോലിയെ ബാധിക്കുമെന്ന് ഞാന്‍ കഴിഞ്ഞ 4-5 വര്‍ഷമായി പറയുകയായിരുന്നു,'' ശ്രീധര്‍ വെമ്പു പറയുന്നു

ഓപ്പണ്‍ എഐ എന്ന കമ്പനിയുടെ ചാറ്റ് ജിപിറ്റി എന്ന എഐ അധിഷ്ഠിത ചാറ്റ് ബോട്ട് വന്നതിന് പിന്നാലെ വിവാദങ്ങളും ഉയരുകയായിരുന്നു. ഏതാനും ദിവസം മുന്‍പ് എലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള ടെക്ക് കോര്‍പ്പറേറ്റ് വിദഗ്ധര്‍ ഒപ്പിട്ട തുറന്ന കത്ത് വിവാദം ആളികത്തിച്ചു. എഐയുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങളും ലാബുകളിലെ പ്രവര്‍ത്തനങ്ങളും നിറുത്തിവെക്കണെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു കത്ത്.

നിര്‍മ്മിത ബുദ്ധി മനുഷ്യ രാശിയ്ക്ക് വിനാശം വരുത്തുമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കത്തില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എഐയ്ക്കെതിരെ നടക്കുന്ന വിവേചനമാണ് കത്തിന്റെ പിന്നിലുള്ളതെന്നും എഐ സ്ഥാപനമായ ഹഗ്ഗിംഗ് ഫേസിലെ ചീഫ് സയന്റിസ്റ്റ് മിത്ചെല്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു.

ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് 1,800 പേര്‍ ഒപ്പിട്ട കത്ത് പുറത്ത് വിട്ടത്. മസ്‌ക് ഫൗണ്ടേഷനും ഫ്യൂച്ചര്‍ ഓഫ് ലൈഫിലെ അംഗമാണെന്നതും ശ്രദ്ധേയമാണ്. ചാറ്റ് ജിപിറ്റി 4 വേര്‍ഷന്റെ വരവോടെയാണ് ഇതുമായ ബന്ധപ്പെട്ട വിവാദം കത്തുന്നത്.

Tags:    

Similar News