ചാറ്റ് ജിപിടി 'ആപ്പിലാവുമ്പോൾ' തുറക്കുന്നത് പുതിയ ഐ ഫോൺ അനുഭവം

  • പുതിയ ആപ്പ് ആപ്പിൾ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം
  • ചാറ്റ് ജി പി ടി ആപ്പിൽ ആപ്പിൾ വോയിസ് ഇൻപുട്ടുകളും ലഭ്യമാവും
  • വൈകാതെ മറ്റു രാജ്യങ്ങളിലേക്കും ആൻഡ്രോയിഡ് ഫോണിലും

Update: 2023-05-20 06:26 GMT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം കീഴടക്കുമ്പോൾ അതിൽ ഏറ്റവും ജനപ്രീതി ആർജിച്ച സേവനമാണ് ചാറ്റ് ജിപി ടി. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത് ലോകം കീഴടക്കി.ഒപ്പം ഒരുപാട് വിമർശനങ്ങളും നേരിട്ടു. ഇപ്പോൾ ഐ ഫോൺ ഉപയോക്താക്കൾക്ക് ചാറ്റ് ജി പി ടി ഉപയോഗിക്കുന്നതിനായി അപ്രതീക്ഷിത നീക്കവുമായി കമ്പനി രംഗത്ത് വന്നിരിക്കുന്നു.ചാറ്റ് ജിപിടി ആപ്പ് വഴി  ഉപയോഗിക്കുമ്പോൾ ഐ ഫോൺ ഉപയോക്താക്കൾക്ക് അത് പുതിയ അനുഭവമാവും.

ഐ ഫോണിൽ ഉപയോഗിക്കുന്നതിനായി ഇനി ചാറ്റ് ജി പി ടി യുടെ പുതിയ ആപ്പ് ആപ്പിൾ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം. നിലവിൽ യു എസിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.താമസിയാതെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു ഇത് കൂടാതെ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കും താമസറിയാതെ ഈ സൗകര്യം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു .ഐ ഫോണിൽ ലഭ്യമാവുന്ന ചാറ്റ് ജി പി ടി ആപ്പിൽ ആപ്പിൾ വോയിസ് ഇൻപുട്ടുകളും ലഭ്യമാവും . ഇതിനായി ഓപ്പണ്‍ എഐയുടെ ഓപ്പണ്‍ സോഴ്‌സ് സ്പീച്ച് റെക്കഗ്നിഷന്‍ മോഡലായ വിസ്പറും ഈ ആപ്പിലുണ്ട്.

ആൻഡ്രോയിഡ് ഫോണിലും ഐ ഫോണിലും ചാറ്റ് ജി പി ടി ലഭ്യമായിരുന്നു, എന്നാൽ ക്രോം അല്ലെങ്കിൽ സഫാരി പോലുള്ള ഏതെങ്കിലും ബ്രൌസർ വഴി മാത്രമേ ഇത് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ സ്റ്റോർ വഴി ഇത് ഡൌൺലോഡ് ചെയ്ത സൗജന്യമായി ഉപയോഗിക്കാം.

വൈകാതെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാനുള്ള സൗകര്യം നിലവിൽ വരുമെന്ന് കമ്പനി പറഞ്ഞു.പുതിയ ആപ്പിന്റെ വരവോടെ ഓൺലൈൻ ഉള്ള വ്യാജ ആപ്പുകളെ നിയന്ത്രിക്കാൻ ഓപ്പൺ എ ഐ ക്കു കഴിയുമെന്ന് കമ്പനി പറയുന്നു .ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ധാരാളം ആളുകൾ കബളിക്കപ്പെടുന്നെന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചാറ്റ് ജി പി ടി നിലവിൽ വന്നു രണ്ട് മാസം കൊണ്ട് തന്നെ മറ്റു ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി100 ദശലക്ഷം ഉപയോക്താക്കളെ നേടി.പിന്നീട് വളർച്ച വളരെ വേഗത്തിൽ ആയിരുന്നു ഇതിന്റെ വളർച്ച.ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസര്‍, ബിങ് സെര്‍ച്ച് എഞ്ചിന്‍ എന്നിവയിലെല്ലാം ഇതിനകം ചാറ്റ് ജിപിടി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.നിലവിൽ ചാറ്റ് ജി പി ടി യോട് മത്സരിക്കാൻ ഗൂഗിൾ ബാർഡ് പോലുള്ള മറ്റു സേവനങ്ങളും നിലവിലുണ്ട്. സമീപകാലത്ത് ചാറ്റ് ജിപിടി രൂക്ഷമായ പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. വ്യാജവെബ്സൈറ്റുകൾ ഉൾപ്പെടെ പല വെല്ലുവിളികളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഉണ്ട്.

പല കമ്പനികളും ചാറ്റ് ജി പി ടി യുടെ ഉപയോഗം വിലക്കിയ റിപോർട്ടുകൾ നിലവിൽ ഉള്ളപ്പോഴാണ് കമ്പനിയുടെ അപ്രതീക്ഷിതമായ ഇത്തരത്തിൽ ഒരു നീക്കം.പുതിയ ആപ്പിന്റെ വരവ് വിലക്കേർപ്പെടുത്തിയ കമ്പനികൾക്ക് ഒരു ദുസ്വപ്നം തന്നെ ആയിരിക്കും.ആപ്പിൾ തന്നെ ചാറ്റ് ജി പി ടി പോലുള്ള എ ഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന്ചില ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നത് രസകരമായി തോന്നാം.

Tags:    

Similar News