ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നീക്കം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

  • ഏറെ ഗുണം ചെയ്തിരുന്ന ആപ്പ് നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല

Update: 2023-04-05 10:03 GMT

എല്ലാ രാജ്യങ്ങളിലുമുള്ള സ്ഥലങ്ങളെ 360 ഡിഗ്രി ആങ്കിളില്‍ കാണാന്‍ സഹായിച്ചിരുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഡിവൈസുകളില്‍ നിന്നും നീക്കം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. മറ്റ് പല മാപ്പ് ആപ്ലിക്കേഷനിലും ഇല്ലാതിരുന്ന ഫീച്ചറുകള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആപ്പ് നീക്കം ചെയ്തത് സംബന്ധിച്ച കാരണം വ്യക്തമല്ല.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴി അപ്ലോഡ് ചെയ്യാനുള്ള അവസരവും ഗൂഗിള്‍ നേരത്തെ ഒരുക്കിയിരുന്നു. നിലവില്‍ ഗൂഗിള്‍ മാപ്പിലേക്ക് ഫെച്ച് ചെയ്യപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ നീക്കം ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News