ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി; തകർത്തടക്കി വിവോ

വിവോയുടെ വിപണിവിഹിതം ഏകദേശം 20 ശതമാനം

Update: 2025-10-22 10:31 GMT

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡായ വിവോ ആധിപത്യം തുടരുന്നു. പ്രമുഖ എതിരാളികളായ സാംസങ്, ഷവോമി എന്നിവയെ വിവോ പിന്നിലാക്കി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. ഏകദേശം 48.4 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയാണ് രാജ്യത്ത് നടന്നത്. ഇതില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ഏകദേശം 20 ശതമാനം വിഹിതം സ്വന്തമാക്കി.

ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ നേരിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രീമിയം സെഗ്മെന്റില്‍ ആപ്പിളിന്റെ ഐഫോണുകള്‍ ശക്തമായ സാന്നിധ്യമായി നിലനില്‍ക്കുമ്പോഴും, ഇടത്തരം, കുറഞ്ഞ വില വിഭാഗങ്ങളിലെ വിവോയുടെ മേല്‍ക്കൈയാണ് അവരെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

2025-ന്റെ മൂന്നാം പാദത്തില്‍ വിവോ ഏകദേശം 9.7 ദശലക്ഷം യൂണിറ്റ് ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് ഏകദേശം 6.8 ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി രണ്ടാം സ്ഥാനത്താണ്. 

Tags:    

Similar News