അർദ്ധചാലക മേഖലയിൽ നിക്ഷേപം നടത്താൻ സിംഗപ്പൂരിലെ വ്യവസായ സമൂഹത്തോട് ജയശങ്കർ

  • അർദ്ധചാലകങ്ങളുടെ ആവശ്യകതയുടെ 90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
  • ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ മുതൽ ഉപഭോക്തൃ വസ്തുക്കൾ വരെയും സോളാർ പാനലുകൾ, ഉപഗ്രഹങ്ങൾ മുതൽ ആയുധങ്ങൾ വരെയും എല്ലാ കാര്യങ്ങളിലും അർദ്ധചാലകങ്ങൾ അനിവാര്യ ഘടകമാണ്.

Update: 2024-03-24 04:59 GMT

അർദ്ധചാലക നിർമ്മാണ മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സിംഗപ്പൂരിലെ വ്യവസായ സമൂഹത്തോട് വിവരിക്കുകയും രാജ്യത്തെ ഈ സുപ്രധാന മേഖലയിൽ നിക്ഷേപം നടത്താൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിനുള്ള യന്ത്രങ്ങൾ എങ്ങനെയാണ് (ഇന്ത്യയിലേക്ക്) വരാൻ തുടങ്ങിയതെന്നും ഈ മൾട്ടി ബില്യൺ ഡോളർ വ്യവസായത്തിനായി ആദ്യത്തെ മൂന്ന് പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിലേക്ക് ഇന്ത്യ എങ്ങനെ പുരോഗമിക്കുന്നുവെന്നും ജയശങ്കർ വിശദ്ദീകരിച്ചു.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ (എൻയുഎസ്) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ (ഐഎസ്എഎസ്) തൻ്റെ ‘വൈ ഭാരത് മെറ്റേഴ്സ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന് ശേഷം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ മുതൽ ഉപഭോക്തൃ വസ്തുക്കൾ വരെയും സോളാർ പാനലുകൾ, ഉപഗ്രഹങ്ങൾ മുതൽ ആയുധങ്ങൾ വരെയും എല്ലാ കാര്യങ്ങളിലും അർദ്ധചാലകങ്ങൾ അനിവാര്യ ഘടകമാണ്. നിലവിൽ, അർദ്ധചാലകങ്ങളുടെ ആവശ്യകതയുടെ 90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.

'ഡിജിറ്റൽ ഇന്ത്യ', 'മേക്ക് ഇൻ ഇന്ത്യ' എന്നീ രണ്ട് പ്രാഥമിക മേഖലകളെ സംയോജിപ്പിച്ച്, ഇലക്ട്രോണിക്സ് നിർമ്മാണത്തിൻ്റെയും രൂപകൽപ്പനയുടെയും ആഗോള ഹബ്ബായി ഇന്ത്യയെ ഉയർത്താൻ മോദി സർക്കാർ ഒരു പ്രത്യേക സ്വതന്ത്ര ബിസിനസ്സ് വിഭാഗമായി 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ' ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.



Tags:    

Similar News