ഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ് വഴി കാട്ടും
- പണവും സമയവും ലഭിക്കാൻ ഗൂഗിൾ മാപ്സ് സഹായിക്കും
- ഓഫ്‌ലൈൻ ആയും ഉപയോഗിക്കാം
- ഓഫ്‌ലൈൻ സേവനം ഉപയോഗപ്പെടുത്തിയാൽ ഫോണിൽ നിന്ന് ഒഴിവാക്കണം
യാത്രകളിൽ വഴി കാട്ടുന്നതോടൊപ്പം പലതരത്തിൽ പണവും സമയവും ലഭിക്കാൻ ഗൂഗിൾ മാപ്സ് സഹായിക്കും. ലോകമെമ്പാടുമുള്ള യാത്രകളെ ഇത്രയും സ്വാധീനിച്ച മറ്റൊരു സാങ്കേതിക സംവിധാനം ഇല്ല. ഇന്റർനെറ്റ് എന്ന സാങ്കേതിക വിപ്ലവത്തിന്റെ ഫലമായി ഇതെല്ലാം നമുക്ക് പ്രയോജനപ്പെടുന്നു.
നെറ്റ് ഇല്ലെങ്കിൽ ഗൂഗിൾ മാപ്പ്സ് ഉപയോഗിക്കാനാവില്ലെന്നാണ് പലരുടെയും ധാരണ. എന്നാൽ ഗൂഗിൾ മാപ്‌സിലെ ഓഫ്‌ലൈൻ മാപ്‌സ് സൗകര്യം ഉപയോഗിച്ചൽ ഇന്റർനെറ്റ് ഇല്ലെങ്കിലും. നാവിഗേഷൻ സാധ്യമാണ്..
- ഇന്റർനെറ്റ് ഇല്ലാതെ ഗൂഗിൾമാപ്പ് എങ്ങനെ ഉപയോഗിക്കാം.
- നെറ്റ് കവറേജ് ഉള്ള സ്ഥലത്തു നിന്നും ഗൂഗിൾ മാപ്സ് തുറന്നു വലതു ഭാഗത്ത് മുകളിൽ പ്രൊഫൈൽ ചിത്രത്തിന്റെ ഐക്കനിൽ ടാപ് ചെയ്യുക.
- ഓഫ്‌ലൈൻ മാപ്സിൽ 'സെലക്ട് യുവർ ഓൺ മാപ് " എടുക്കുക.
- ഏതെല്ലാം ഭാഗങ്ങൾ മാപ്പിൽ സേവ് ചെയ്യണമെന്ന് തെരെഞ്ഞെടുക്കുക.
- ഡൗൺലോഡ് ചെയ്ത് അത്രയും ഭാഗം ഫോണിൽ സേവ് ചെയ്യുക. അതിനു ശേഷം നെറ്റ് ഇല്ലാതെ നാവിഗേഷൻ നടക്കും.
- ട്രാഫിക് അനുസരിച്ച് സ്വയം ഗതിമാറ്റം നടക്കില്ലെന്നു മാത്രം ഓർമിക്കുക
ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ഡൗൺലോഡ് ചെയ്ത ഭാഗം ഒഴിവാക്കി ഫോണിലെ സ്പേസ് ലഭിക്കാം.
