സ്മാര്‍ട്ട് അടുക്കളയുമായി പാനാസോണിക്ക്: ഐക്ലാസ് മോഡ്യുലാര്‍ കിച്ചണ്‍ ഇന്ത്യയിലും

ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ബജറ്റിലാണ് ഐക്ലാസ് കിച്ചണ്‍ ഒരുക്കിയിരിക്കുന്നത്.

Update: 2022-11-22 06:56 GMT

panasonic modular kitchen

ബെംഗലൂരു: ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളെന്നാല്‍ പാനാസോണിക്ക് ആണെന്ന് ഇന്ത്യന്‍ ജനത പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് ബ്രാന്‍ഡുകള്‍ പലതും മാറി വന്നെങ്കിലും പാനാസോണിക്കിനുള്ള മാര്‍ക്കറ്റിന് കാര്യമായ ഇടിവ് വന്നില്ല. ജാപ്പനീസ് സാങ്കേതികവിദ്യാ മികവിന്റെ പര്യായമായ പാനാസോണിക്ക് ഇനി രാജ്യത്തെ അടുക്കളയിലും 'സ്മാര്‍ട്ട് താരമാകും'.

ജപ്പാനില്‍ അവതരിപ്പിച്ച് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇന്ത്യയില്‍ എക്‌സ്‌ക്ലൂസീവ് ഐക്ലാസ് മോഡ്യുലാര്‍ കിച്ചണ്‍ കമ്പനി ഇപ്പോഴാണ് ഇറക്കുന്നത്. എന്നാല്‍ ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുന്ന പാനാസോണിക്ക് അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് എക്‌സ്‌ക്ലൂസിവ് ഐക്ലാസ് മോഡുലാര്‍ കിച്ചണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ഇലക്ട്രിക്കല്‍, റിന്യൂവബിള്‍, ഹൗസിംഗ് വിഭാഗങ്ങളില്‍ ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന മുന്‍ നിര കമ്പനിയാണ് പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ. ജാപ്പനീസ് സാങ്കേതിക വിദ്യയും ഇന്ത്യന്‍ ഉത്പാദനവും സംയോജിപ്പിച്ച്, ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന ബഡ്ജറ്റില്‍ അടുക്കള ആഡംബരമാക്കുന്നതിന് സഹായിക്കുന്ന ഏക ജാലക ഷോപ്പായിരിക്കും ഇതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ 23 നഗരങ്ങളില്‍ 25 റീട്ടെയില്‍ സ്റ്റോറുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സ്മാര്‍ട്ട് സ്റ്റോറേജ് ഉള്‍പ്പെടെ സ്‌പേസ് യൂട്ടിലിറ്റി നല്‍കുന്ന ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നൂറുകണക്കിന് നിറങ്ങളിലും പാറ്റേണുകളിലും ക്യാബിനേറ്റ് ഡോറുകളുടെ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടാതെ 10 വര്‍ഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടിയും കമ്പനി നല്‍കുന്നുണ്ട്. ഇന്ത്യയില്‍, കമ്പനിക്ക് 27 നഗരങ്ങളിലായി 29 ഓഫീസുകളും ബാംഗ്ലൂരില്‍ ഒരു ഗവേഷണ വികസന കേന്ദ്രവുമുണ്ട്. ഏഴ് അത്യാധുനിക നിര്‍മ്മാണ യൂണിറ്റുകളാണ് പാനാസോണിക്കിന് ഇന്ത്യയിലുള്ളത്.

Tags:    

Similar News