പോക്കോ എം7പ്ലസ് 5ജി ഇന്ത്യയില്‍

ഓഗസ്റ്റ് 19 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ വില്‍പ്പനക്കെത്തും

Update: 2025-08-18 10:14 GMT

ഇന്ത്യയിലെ മുന്‍നിര ഉപഭോക്തൃ സാങ്കേതികവിദ്യ ബ്രാന്‍ഡുകളിലൊന്നായ പോക്കോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എം7പ്ലസ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. 7000എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററി, 44എച്ച്‌സെഡ് റിഫ്രഷ് റേറ്റിന്റെ പിന്തുണയുള്ള 6.9 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ എന്നീ പ്രധാന സവിഷേതകള്‍ കൊണ്ട് സെഗ്മെന്റിലെ കരുത്തുറ്റ സാന്നിധ്യമായി മാറുകയാണ് എം7പ്ലസ് 5ജി.

ഓഗസ്റ്റ് 19 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രമായി പോക്കോ എം7 പ്ലസ് വില്‍പ്പന ആരംഭിക്കും. 6ജിബി+128ജിബി വേരിയന്റ് 12,999 രൂപ എന്ന പ്രാരംഭ വിലയിലും 8ജിബി+128ജിബി വേരിയന്റ് 13,999 രൂപ എന്ന വിലയിലും ലഭിക്കും.

16ജിബി വരെയുള്ള ടര്‍ബോ റാമുമായി ജോടിയാക്കിയ സ്‌നാപ്പ്ഡ്രാഗണ്‍ണ്ണ 6എസ് ജന്‍ 3 ചിപ്‌സെറ്റ് ഉള്ള പോക്കോ എം7 പ്ലസ് 5 ജി മികവുറ്റ പ്രകടനം നല്‍കും. 144എച്ച്‌സെഡ് അഡാപ്റ്റീവ് റിഫ്രഷ് നിരക്ക് സുഗമമായ സ്‌ക്രോളിംഗ്, ഇമ്മേഴ്സീവ് ഗെയിമിംഗ്, തടസ്സമില്ലാത്ത സോഷ്യല്‍ മീഡിയ ബ്രൗസിംഗ് എന്നിവ ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സെഗ്മെന്റിലെ ഏറ്റവും വലിയ ഇതിന്റെ 7000എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററി നീണ്ട ലൈഫ് നല്‍കും. നാല് വര്‍ഷത്തെ ഉപയോഗത്തിന് ശേഷവും 80% വരെ ശേഷി നിലനിര്‍ത്തുന്ന രീതിയിലാണ് ബാറ്ററിയുടെ രൂപകല്‍പന.

18വാട്ട്‌സ് റിവേഴ്സ് ചാര്‍ജിംഗിലൂടെ നിങ്ങളുടെ മറ്റ് ഗാഡ്ജെറ്റുകള്‍ ചാര്‍ജ് ചെയ്ത് നിലനിര്‍ത്തുന്നതിനുള്ള ഒരു പവര്‍ ബാങ്കായും ഇത് പ്രവര്‍ത്തിക്കും.

50എംപി എഐ ക്യാമറയാണ് ഇതിന് ഉണ്ടാകുക. ക്യാമറ ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ചതും വിശദവുമായ ഷോട്ടുകള്‍ ഉറപ്പാക്കുന്നു.

ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി, എസ്ബിഐ അല്ലെങ്കില്‍ ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 1,000രൂപ തല്‍ക്ഷണ ബാങ്ക് കിഴിവ് അല്ലെങ്കില്‍ യോഗ്യതയുള്ള ഉപകരണങ്ങളില്‍ 1,000 രൂപ അധിക എക്‌സ്‌ചേഞ്ച് ബോണസ് നേടാം. 

Tags:    

Similar News