കാഴ്ച്ചയിൽ പുതിയ അനുഭവങ്ങളുമായ് സാംസങ്ന്റെ ക്യൂലെഡ് ടിവി

  • ലോകത്തിലെ ആദ്യത്തെ ഓഡിയോ സബ്ടൈറ്റിൽ ഫീച്ചറും ഇതിലുണ്ട്
  • കുറഞ്ഞ നിലവാരത്തിലുള്ള ടിവി ചിത്രങ്ങൾ വരെ 8K റെസലൂഷനിലേക്ക് ഉയർത്തുന്നു
  • ടൈസൺ ഒ എസ് ഹോം കുടുംബാംഗങ്ങൾക്ക് വ്യക്തിഗത കാഴ്ചാനുഭവം നൽകുന്നു

Update: 2024-01-11 12:49 GMT

ലാസ് വേഗസിൽ ജനുവരി 9 തൊട്ട് 12 വരെ നടക്കുന്ന വർഷത്തെ പ്രധാന ടെക് ഷോയായ CES 2024-ൽ സാംസങ് അവരുടെ 2024 നിയോ ക്യൂലെഡ് 8K ടിവി അവതരിപ്പിച്ചു. നൂതന കൃത്രിമബുദ്ധി (എ ഐ ) പ്രോസസർ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിയും സവിശേഷതകളും നൽകുന്ന ഫ്ലാഗ്ഷിപ്പ് 2024 നിയോ QLED 8K ടിവി "ദി ഫസ്റ്റ് ലുക്ക്" എന്ന പേരിൽ നടന്ന പ്രദർശനത്തിൽ അവതരിപ്പിച്ചു.

ലോകത്തിലെ ആദ്യത്തെ ഓഡിയോ സബ്ടൈറ്റിൽ ഫീച്ചറും ഇതിലുണ്ട്, ഇത് എ ഐ ഉപയോഗിച്ച് സബ്ടൈറ്റുകളെ സ്പീച്ചായി പരിവർത്തനം ചെയ്യുന്നു. മികച്ച കണക്റ്റിവിറ്റിയും എ ഐ പവർഡ് സവിശേഷതകളും നൽകുന്ന ഏറ്റവും പുതിയ എ ഐ അധിഷ്ഠിത NQ8 AI Gen 3 NQ8 AI Gen 3 പ്രോസസർ ഉൾപ്പെടുത്തിയിട്ടുള്ള ഈ പുതിയ മോഡൽ സാംസങ് ക്യൂലെഡ് ടിവി 18 വർഷത്തെ സാങ്കേതിക വിദഗ്ധ്യത്തിന്റെയും നേതൃത്വത്തിന്റെയും ഫലമാണ് എന്ന് സാംസങ് ഇലക്ട്രോണിക്സ് പറഞ്ഞു.

എൻ ക്യു എട്ട് എ ഐ  തേർഡ് ജനറേഷൻ പ്രോസസർ ഇതുവരെയുള്ള ഏറ്റവും ശക്തമായ സാംസങ്ങ് ടിവി പ്രോസസറാണ്, 512 ന്യൂറൽ നെറ്റ്‌വർക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, മാത്രമല്ല ഇതിന് ഇരട്ടി വേഗതയുള്ള ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ് (എൻ പി യു ) കൂടിയുണ്ട്. എ ഐ അധിഷ്ഠിത പ്രോസസ്സിംഗ് പ്രയോജനപ്പെടുത്തി, കുറഞ്ഞ നിലവാരത്തിലുള്ള ടിവി ചിത്രങ്ങൾ വരെ 8K റെസലൂഷനിലേക്ക് ഉയർത്തി, മെച്ചപ്പെടുത്തിയ കോൺട്രാസ്റ്റ്, നിറം, തിളക്കം എന്നിവയോടെ മികച്ച കാഴ്ചാനുഭവം നൽകുന്നു.

സാംസങ്ങിന്റെ മുന്നേറ്റ പ്രവർത്തന സാങ്കേതികവിദ്യയായ ക്യു സിംഫണി ഉൾപ്പെടുത്തിയ വയർലെസ് സ്പീക്കറുകൾക്കും സൗണ്ട് ബാറിനും ശക്തി നൽകി, നിയോ ക്യൂലെഡ് 8K ടിവി ഡൈനാമിക് ട്രാക്കിംഗ് ശബ്ദം, വ്യക്തമായ ഓഡിയോ എന്നിവ വാഗ്ദാനം ചെയ്യുന്നു. എ ഐ അധിഷ്ഠിത പ്രോസസ്സിംഗിനപ്പുറം, സാംസങ്ങിന്റെ സ്വന്തം ടൈസൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടിവി പ്രവർത്തിക്കുന്നത്.

2024 ടൈസൺ ഒ എസ് ഹോം ഓരോ രജിസ്റ്റർ ചെയ്ത അക്കൗണ്ടിനും ഇഷ്‌ടാനുസൃത ഉള്ളടക്ക നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നു, ഇത് കുടുംബാംഗങ്ങൾക്ക് വ്യക്തിഗത കാഴ്ചാനുഭവം നൽകുന്നു.

1,41,990 രൂപ ആണ് 2024 നിയോ QLED 8K ടിവിയുടെ വില.  

Tags:    

Similar News