സുരക്ഷാ, സാങ്കേതിക ഡെമോയുമായി സ്റ്റാര്‍ലിങ്ക്

ഒക്ടോബര്‍ 30, 31 തീയതികളില്‍ മുംബൈയിലാണ് ഡെമോ നടക്കുക

Update: 2025-10-29 10:08 GMT

സ്റ്റാര്‍ലിങ്ക് ഒക്ടോബര്‍ 30, 31 തീയതികളില്‍ മുംബൈയില്‍ ഡെമോ റണ്ണുകള്‍ നടത്തും. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായുള്ള സുരക്ഷാ, സാങ്കേതിക വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് തെളിയിക്കുന്നതിനാണിത്.

സ്റ്റാര്‍ലിങ്കിന് നല്‍കിയിട്ടുള്ള താല്‍ക്കാലിക സ്‌പെക്ട്രത്തെ അടിസ്ഥാനമാക്കിയായിരിക്കും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് മുമ്പാകെ ഈ ഡെമോ നടത്തുകയെന്ന് ജീവനക്കാര്‍ പിടിഐയോട് പറഞ്ഞു.

ഇന്ത്യന്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയിലേക്കുള്ള പ്രവേശനത്തിന് ഈ നീക്കം ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. കാരണം വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് അനുമതി നേടുന്നതിന് സ്റ്റാര്‍ലിങ്കിന് ഈ ഡെമോകള്‍ അത്യാവശ്യമാണ്.

ജിഎംപിസിഎസ് അംഗീകാരത്തിന്റെ സുരക്ഷാ, സാങ്കേതിക വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനായാണ് ഡെമോ നടത്തുക. 

Tags:    

Similar News