ബിസിനസ് മികവിൽ ടെക് മഹീന്ദ്രയുടെ അറ്റാദായം 39% ഉയര്‍ന്നു

മുംബൈ : മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം (കണ്‍സോളിഡേറ്റഡ്) 39 ശതമാനം ഉയര്‍ന്ന് 1,678.4 കോടി രൂപയായെന്ന് ഐടി സര്‍വീസസ് കമ്പനിയായ ടെക്ക് മഹീന്ദ്ര. നടപ്പ് സാമ്പത്തിക വര്‍ഷവും മികച്ച ബിസിനസ് ലഭിച്ചേക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നാലാം പാദത്തില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍) 1,505 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 1,081 കോടി രൂപയായിരുന്നു ലാഭം. 2021-22 സാമ്പത്തിക വർഷത്തിൽ 5,566 കോടി രൂപയാണ് കമ്പനിയുടെ […]

Update: 2022-05-14 01:33 GMT

മുംബൈ : മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം (കണ്‍സോളിഡേറ്റഡ്) 39 ശതമാനം ഉയര്‍ന്ന് 1,678.4 കോടി രൂപയായെന്ന് ഐടി സര്‍വീസസ് കമ്പനിയായ ടെക്ക് മഹീന്ദ്ര. നടപ്പ് സാമ്പത്തിക വര്‍ഷവും മികച്ച ബിസിനസ് ലഭിച്ചേക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നാലാം പാദത്തില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം (സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍) 1,505 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ 1,081 കോടി രൂപയായിരുന്നു ലാഭം.

2021-22 സാമ്പത്തിക വർഷത്തിൽ 5,566 കോടി രൂപയാണ് കമ്പനിയുടെ സ്റ്റാന്‍ഡ് എലോണ്‍ ലാഭം. ഇത് 2020-21-ൽ 4,428 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം (ഓപ്പറേഷന്‍സ്) നാലാം പാദത്തില്‍ 12,116 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഇത് 9,729 കോടി രൂപയായിരുന്നു.

'ഡിമാന്‍ഡ് അന്തരീക്ഷം ശക്തമാണ്, ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശമോ യുഎസിലെ പണപ്പെരുപ്പം പോലെയുള്ള മറ്റ് സംഭവവികാസങ്ങളോ മൂലമുണ്ടായ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുടെ ഒരു സ്വാധീനവും കമ്പനിയുടെ മേല്‍ ഉണ്ടായിട്ടില്ല,' കമ്പനിയുടെ കോര്‍പ്പറേറ്റ് സ്ട്രാറ്റജി പ്രസിഡന്റ് വിവേക് അഗര്‍വാള്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 10,000 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും ഈ വര്‍ഷവും നിയമനം തുടരുമെന്നും കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രോഹിത് ആനന്ദ് പറഞ്ഞു.

നിലവില്‍ ടെക്ക് മഹീന്ദ്രയ്ക്ക് 1.51 ലക്ഷം തൊഴിലാളികളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റെടുക്കലുകള്‍ക്കായി 900 മില്യണ്‍ യുഎസ് ഡോളാണ് കമ്പനി നീക്കിവെച്ചതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News