തട്ടിപ്പുകൾ തടയാൻ വ്യാജ മൊബൈൽ നമ്പറുകൾ പിടിവീഴുന്നു: 36 ലക്ഷം കണക്ഷനുകൾ റദ്ദാക്കി

  • റദ്ദ് ചെയ്തത് 9 കണക്ഷനുകളിൽ കൂടുതൽ എടുത്ത വ്യക്തികളുടെ മൊബൈൽ നമ്പറുകൾ
  • 97.5 ശതമാനം സാമ്യമുള്ള ചിത്രങ്ങൾ കണ്ടെത്തി ഒരുമിച്ചു ക്രോഡീകരിക്കും
  • പരിശോധിച്ചത് 87 കോടി മൊബൈൽ കണക്ഷനുകൾ

Update: 2023-05-18 06:07 GMT

വാട്സാപ്പ് വഴി ഉള്ള തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചു വരുന്നു. ഒരേവ്യക്തി വിവിധ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും ആളുകളെ കബളിപ്പിക്കുന്ന വാർത്തകൾ വർധിച്ചു വരുന്നതായി കണക്കുകൾ പറയുന്നു. ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നമ്പറുകളുടെ ദുരുപയോഗം തടയാൻ സർക്കാർ തലത്തിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു

സർക്കാർ വികസിപ്പിച്ചെടുത്ത ടെലികോം വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ (ASTR) ഉപയോഗിച്ച് വാട്സാപ്പ് നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ വാട്സാപ്പുമായി സഹകരിച്ച് പ്രവൃത്തിക്കുമെന്നു ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.ഒരാൾക്കു സ്വന്തം പേരിൽ 9 നമ്പറുകൾ മാത്രമേ നിയമപരമായി അനുവദിക്കുള്ളു നിയമാനുസൃതമല്ലാത്ത മാർഗത്തിലൂടെ 9 കണക്ഷനുകളിൽ കൂടുതൽ എടുത്ത വ്യക്തികളുടെ മൊബൈൽ നമ്പറുകൾ ആണ് പരിശോധിക്കുന്നത് .

അസ്ത്ര് (ASTR) സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു

മൊബൈൽ കണക്ഷൻ എടുക്കാനായി ഉപയോക്താക്കൾ ടെലികോം കമ്പനിക്ക് നൽകുന്ന ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 97.5 ശതമാനം സാമ്യമുള്ള ചിത്രങ്ങൾ കണ്ടെത്തി ഒരുമിച്ചു ക്രോഡീകരിക്കും.ഉപയോകതാക്കൾ നൽകിയിരിക്കുന്ന ചെറുവിവരങ്ങളുമായി ഒത്തുനോക്കി വൈരുധ്യങ്ങൾ കണ്ടെത്തുന്നു. വിശദമായ പരിശോധനക്ക് ശേഷം നമ്പറുകൾ റദ്ദ് ചെയ്യുന്നു. വാട്സാപ്പ് അനുമതിയോടു കൂടി ആണ് നമ്പറുകൾ റദ്ദാക്കുന്നത്

36 ലക്ഷം കണക്ഷനുകൾ റദ്ദാക്കി

87 കോടി മൊബൈൽ കണക്ഷനുകൾ പരിശോധിച്ചതിൽ 40 ലക്ഷത്തിലധികം ആളുകൾ ഒരേ ഫോട്ടോ നൽകി കണക്ഷനുകൾ സ്വന്തമാക്കിയതായി ടെലികോം വകുപ്പിന്റെ കണക്കുകൾ പറയുന്നു.ഒരേ വ്യക്തി വിവിധ പേരുകളിൽ 6800 കണക്ഷനുകൾ എടുത്തതായി അസ്ത്ര് (ASTR ) വഴി കണ്ടെത്തിയതായി ടെലികോം മന്ത്രി പറഞ്ഞു . 5300 കണക്ഷനുകൾ എടുത്ത മറ്റൊരു വ്യക്തിയെയും കണ്ടെത്തിയിട്ടുണ്ട് .ഒരേ മുഖവും വ്യത്യസ്തമായ പേര് വിവരങ്ങളും നൽകിയാണ് മൊബൈൽ നമ്പറുകൾ കൈക്കലാക്കുന്നത്.കൂടുതൽ പരിശോധനയിലൂടെ 36 ലക്ഷത്തിലധികം നമ്പറുകൾ ടെലികോം കമ്പനികൾ റദ്ദാക്കി .

സ്വന്തം പേരിലുള്ള മൊബൈൽ കണക്ഷനുകൾ കണ്ടുപിടിക്കാം:

സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്‌ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ 'സഞ്ചാർ സാഥി'പോർട്ടൽ പൂർണമായും പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പോർട്ടൽ പ്രയോജനപ്പെടുത്തേണ്ട രീതി, സേവനങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ പ്രാദേശിക ഭാഷകളിലുൾപ്പെടെ ലഭ്യമാണ്‌.

ടെലികോം വകുപ്പിന്റെ sancharsaathi.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ഒടിപി യും നൽകി നമ്മുടെ പേരിൽ എത്ര മൊബൈൽ കണക്ഷനുകൾ എടുത്തിട്ടുണ്ടെന്നു കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുകൾ നിലവിൽ ഉണെങ്കിൽ അതെ വെബ്സൈറ്റ് വഴി റിപ്പോർട്ട് ചെയ്യാൻ കഴിയും. തുടർന്ന് ടെലികോം കമ്പനികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ് .

കൂടാതെ സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) വഴി ഉപയോഗിച്ച മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഇന്ത്യയില സിംകാർഡുകൾ ഉപയോഗിക്കുന്നതിൽ വിദൂരമായി ഹാൻസെറ്റ് ബ്ലോക്ക് ചെയ്യുന്ന സംവിധാനവും നിലവിൽ ഉണ്ട് .

Tags:    

Similar News