ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ഓഎസ് 'ഭറോസ്', പരീക്ഷണം പൂര്‍ത്തിയായി

  • മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ജാന്‍ഡ്‌കോപ്‌സാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഭറോസ് എന്ന ഒഎസ് വികസിപ്പിച്ചത്.

Update: 2023-01-25 06:46 GMT

ഡെല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഭറോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ ചേര്‍ന്നാണ് ഭറോസിന്റെ പരീക്ഷണം നടത്തിയത്. ഇത് സംബന്ധിച്ച വീഡിയോയും അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തിരുന്നു.

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ജാന്‍ഡ്‌കോപ്‌സാണ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഭറോസ് എന്ന ഒഎസ് വികസിപ്പിച്ചത്. ഹിന്ദിയില്‍ ഭറോസ എന്നാല്‍ വിശ്വസിക്കാവുന്നത് എന്നാണ് അര്‍ത്ഥം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡുമായി താരതമ്യം ചെയ്താല്‍ ഭറോസിസ് വലിയ വ്യത്യാസം ഇല്ല എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മറ്റ് ഒഎസുകളെ പോലെ അപ്‌ഡേറ്റുകള്‍ ലഭ്യമാകുമെന്നും വിവിധ തരത്തിലുള്ള ആപ്പുകള്‍ ഭറോസിലും പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.


Tags:    

Similar News